ശബരിമല യുവതി പ്രവേശനം: ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനെതിരെ സുപ്രീംകോടതി

The number of devotees in Sabarimala is increasing; nearly 4.5 lakh pilgrims visited in four days

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹർജിയിൽ നിന്ന് എന്ത് ഗുണം ലഭിച്ചുവെന്ന് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനോട് സുപ്രീംകോടതി. നിയമ സ്ഥാപനമായ ഒരു സംഘടനയ്ക്ക് ആരാധനക്കുള്ള അവകാശം എങ്ങനെ അവകാശപ്പെടാൻ കഴിയുമെന്നും കോടതി ചോദിച്ചു.

രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സമയം ഈ വിഷയം ഹർജിക്കാരൻ ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് ചോദിച്ച ജസ്റ്റിസ് നാഗരത്ന വിശ്വാസികളാണോ ഈ സംഘടനയുടെ തലപ്പത്ത് എന്നും സംശയം പ്രകടിപ്പിച്ചു. പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജി അന്നുതന്നെ തള്ളേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Also Read: ബംഗാളിൽ ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചു! രാജി സമർപ്പിക്കില്ലെന്നു മമത ബാനർജി

യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായ ശേഷം സംസ്ഥാന സർക്കാർ വാദം ഉന്നയിക്കും. കഴിഞ്ഞ ദിവസം വാദത്തിനിടെ യഥാർത്ഥ വിശ്വാസികളായ യുവതികൾ ശബരിമലയിൽ പോകില്ലെന്ന നിരീക്ഷണം സുപ്രീംകോടതി നടത്തിയിരുന്നു. സർക്കാരിന്റെ വാദമടക്കം ഇനി പൂർത്തിയാവാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News