
ജി ഡി പി കണക്കാക്കുന്ന ഇന്ത്യയുടെ നിലവിലെ രീതിയെ ചോദ്യം ചെയ്ത് ഹോട്ട്‌മെയില്‍ സഹസ്ഥാപകനായ സബീര്‍ ഭാട്ടിയ. ചൈനയുമായി മത്സരിക്കണമെങ്കില്‍ ഇന്ത്യ സാമ്പത്തിക പുരോഗതി അളക്കുന്ന രീതിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയും തൊഴില്‍ സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പുറത്തുവന്ന പോഡ്കാസ്റ്റില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാമ്പത്തിക ഇടപാടുകള്‍ക്ക് പകരം, അധ്വാനത്തിലും ഉത്പാദനക്ഷമതയിലും അധിഷ്ഠിതമായ പുതിയ സമീപനം വേണം. ഇന്ത്യയുടെ ജി ഡി പി എല്ലാം തെറ്റാണ്. ചെയ്ത യഥാര്‍ഥ ജോലിക്ക് പകരം പണ ഇടപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തിക ഉത്പാദനത്തെ ജി ഡി പി അമിതമായി വിലയിരുത്തുന്നു.
Read Also: ഇന്ത്യയിലെ ഇന്ധന വില കൈവിട്ട് പോകുന്നോ? അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്!
‘ഇന്ത്യയില്‍, ഞാന്‍ നിങ്ങള്‍ക്ക് 1,000 രൂപ നല്‍കിയാല്‍, അതിന് 18 ശതമാനം ജി എസ് ടി നികുതി ചുമത്തുന്നു. നിങ്ങള്‍ എനിക്ക് 1,000 രൂപ തിരികെ നല്‍കിയാല്‍, ഈ 18 ശതമാനം ജി ഡി പിയുടെ 2,000 രൂപയായി കണക്കാക്കുന്നു. നിങ്ങള്‍ ഒരു ജോലിയും ചെയ്തിട്ടില്ല. ഞാനും ഒരു ജോലിയും ചെയ്തിട്ടില്ല. ഞാന്‍ നിങ്ങള്‍ക്ക് പണം തന്നു. പണം നല്‍കുന്നത് ജോലിയല്ല. ശരിയായ ജോലിയാണ് ജോലിയെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


