‘ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്‌പ്പുണ്ണ് എന്ന സ്ഥിതിയാണ് നിലവിൽ’; കെ സി വേണു​ഗോപാലിനെതിരെ ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറോസ്

sabha agaisnt kc venugopal


‌എം പിമാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമ തടസമില്ലെന്നും എന്നാൽ എംപിമാർ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചിട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസമാണെന്നും ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറോസ്. ഇത്തരം ഭിന്നത അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

Also read: മുഖ്യമന്ത്രിപ്പോര് കടുക്കുന്നു; ദില്ലിയിൽ പോയി മടങ്ങി ചെന്നിത്തല, എഐസിസി നിരീക്ഷകരും കേരളത്തിൽ

ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്‌പ്പുണ്ണ് എന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസിൽ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് മുറുകുകയാണ്. വി ഡി സതശനും കെ സി വേണു​ഗോപാലും രമേശ് ചെന്നിത്തലയും തമ്മിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി പോരടിക്കുകയാണ്.

Also read: മുഖ്യമന്ത്രിപ്പോരിന് തടയിടാൻ…; കോൺഗ്രസ് നിയുക്ത എംഎൽഎമാരുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ എഐസിസി നിരീക്ഷകർ തലസ്ഥാനത്ത്

അതിനിടയിൽ എംപി മാർ മത്സരിക്കരുതെന്ന തീരുമാനമുൾപ്പെടെ എടുത്ത് മാറി നിന്ന കെ സി വേണു​ഗോപാലിനെ മുഖ്യമന്ത്രി സ്ഥാവനത്തേക്ക് പരി​ഗണിക്കുന്നതിനെതിരെയാണ് സഭയുടെ വിമർശനം. കെ സുധാകരൻ മത്സരിക്കണമെന്ന് വാശി പിടിച്ചപ്പോഴും എം പി മാർ മത്സരിക്കരുതെന്ന നിലപാടിലാണ് കോൺ​ഗ്രസ് നേതൃത്വം കെ സുധാകരനം വിലക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News