
പിറവം നിയോജകമണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സാബു കെ ജേക്കബ് നാമനിർദേശ പത്രിക സമർപ്പിച്ചു. പിറവം നിയോജക മണ്ഡലത്തിലെ അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസറും തഹസിൽദാറുമായ അജിത് കുമാർ കെ ജിക്ക് മുമ്പാകെയാണ് പത്രിക സമർപ്പണം നടത്തിയത്. എൽ ഡി എഫ് പ്രവർത്തകർക്കും നേതാക്കൾക്കും കുടുംബാങ്ങൾക്കും ഒപ്പം എത്തിയാണ് പത്രിക നൽകിയത്.
കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി ബി രതീഷ് അടക്കമുള്ള നേതാക്കളും സ്ഥാനാർഥിക്കൊപ്പം എത്തിയിരുന്നു. പിറവം നിയോജകമണ്ഡലത്തിൽ നിന്നും പത്രിക സമർപ്പിക്കുന്ന മൂന്നാമത്തെ സ്ഥാനാർഥിയാണ് സാബു കെ ജേക്കബ്.
പിറവത്തുനിന്നും എൽ ഡി എഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും, കേരളത്തിലുടനീളം എൽ ഡി എഫിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും വോട്ടർമാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പത്രികാ സമർപ്പണത്തിന് ശേഷം സാബു കെ ജേക്കബ് പ്രതികരിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസരം ഇന്ന് അവസാനിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

