ലളിതം ഗംഭീരം; സൂപ്പര്‍താരത്തെ വാനോളം പ്രശംസിച്ച് സച്ചിന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 700 ടെസ്റ്റ് വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ അഭിനന്ദിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് സച്ചിന്‍ ഇംഗ്ലീഷ് ഇതിഹാസ താരത്തെ അഭിനന്ദിച്ചത്.

‘ഒരു ഫാസ്റ്റ് ബൗളര്‍ 22 വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയും 700 വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയത്തക്കവിധം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും ചെയ്യുന്നത് ആന്‍ഡേഴ്‌സണ്‍ യാഥാര്‍ത്ഥ്യമാക്കുന്നത് വരെ സാങ്കല്‍പ്പികം മാത്രമായി തോന്നുമായിരുന്നു. ലളിതമായി പറഞ്ഞാല്‍ ഗംഭീരം,’ സച്ചിന്‍ അഭിനന്ദിച്ചു.

Also Read:കോഴിക്കോട് വയോധികനെ കാണ്മാനില്ലെന്ന് പരാതി

700 ടെസ്റ്റ് വിക്കറ്റ് അപൂര്‍വ നേട്ടമാണ്. ഒരു ഫാസ്റ്റ് ബൗളര്‍ 22 വര്‍ഷമായി കളിക്കുകയും 700 വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയത്തക്കവിധം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും ചെയ്യുന്നത്, ആന്‍ഡേഴ്‌സണ്‍ യാഥാര്‍ത്ഥ്യമാക്കുന്നത് വരെ സാങ്കല്‍പ്പികം മാത്രമായി തോന്നുമായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗംഭീരം,’ സച്ചിന്‍ എക്‌സില്‍ കുറിച്ചു.

ധരംശാല റെസ്റ്റിനെത്തുമ്പോള്‍ രണ്ട് വിക്കറ്റ് അകലമായിരുന്നു ചരിത്ര നേട്ടത്തിലെത്താന്‍ 41-കാരനായ ആന്‍ഡേഴ്സണ് മുന്നിലുണ്ടായിരുന്നത്. ശുഭ്മാന്‍ ഗില്ലിന്റെയും കുല്‍ദീപിന്റെയും വിക്കറ്റുകള്‍ എടുത്തതോടെ 700 എന്ന കടമ്പ പിന്നിട്ടു. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (800), ഓസ്ട്രേലിയയുടെ ഷെയ്ന്‍ വോണും (708) ആന്‍ഡേഴ്സണ് മുന്നിലുണ്ടെങ്കില്‍ പോലും ഇരുവരും സ്പിന്നര്‍മാരാണ്. പേസ് ബൗളര്‍മാരില്‍ ആന്‍ഡേഴ്സണ് മാത്രമാണ് ഈ നേട്ടത്തിലേക്ക് ഏതാണ് കഴിഞ്ഞിട്ടുള്ളൂ.

Also Read: കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസ്; പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു

2002-ലാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 187 ടെസ്റ്റ് മത്സരങ്ങളില്‍നിന്നാണ് ആന്‍ഡേഴ്സണ് നിലവിലെ നേട്ടം ലഭിക്കുന്നത്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്നുതവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചിട്ടുണ്ട്. 42 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റെടുത്തതാണ് കരിയറിലെ മികച്ച പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News