‘വിരാട് തന്റെ ഹൃദയത്തെ സ്പർശിച്ചു’; കോഹ്‌ലിയ്ക്ക് അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കർ

ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന നേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയിരുന്നു.സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ആണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. 106 പന്തുകളിലാണ് താരം അമ്പതാം സെ‌ഞ്ചുറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സറും അടങ്ങുന്ന ഇന്നിങ്സോടെയാണ് കോഹ്ലി അമ്പതാം സെഞ്ചുറി നേടിയത്. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്.

ALSO READ:വാംഖെഡെയില്‍ അടിയോടടി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടിയത് 397 റണ്‍സ്

ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻതെൻഡുൽക്കറും രംഗത്തെത്തി. സോഷ്യൽമീഡിയ പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിലാണ് സച്ചിൻ വിരാടിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. അഭിനിവേശവും കഴിവും കൊണ്ട് വിരാട് തന്റെ ഹൃദയത്തെ സ്പർശിച്ചു എന്നാണ് സച്ചിൻ തെണ്ടുൽക്കർ കുറിച്ചത് .

‘ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, മറ്റ് സഹതാരങ്ങൾ നിങ്ങളെ എന്റെ കാലിൽ തൊടുന്നതിന്റെ പേരിൽ പരിഹസിക്കുകയായിരുന്നു. അന്നെനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തിൽ തൊട്ടു. ആ കൊച്ചു പയ്യൻ ‘വിരാട്’ എന്ന താരമായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യൻ താരം തന്നെ എന്റെ റെക്കോർഡ് തകർത്തതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. ഈ ലോകകപ്പ് സെമി ഫൈനലിന്റെ വലിയ വേദിയിൽ അതും എന്റെ ഹോം ഗ്രൗണ്ടിൽ വച്ച് ഇതുണ്ടായത് ഇരട്ടി മധുരമായി.’ എന്നാണ് സച്ചിൻ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നത്.

ALSO READ:ബത്തേരി കോഴക്കേസ്; ശക്തമായ തെളിവുകളുമായി അന്വേഷണ സംഘത്തിന്റെ കുറ്റപത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News