സച്ചിൻ തെണ്ടുല്‍ക്കറിന് ഇന്ന് 50-ാം പിറന്നാള്‍

ഇന്ത്യന്‍ തെരുവോരങ്ങളില്‍ ക്രിക്കറ്റ് ജ്വരം പടർത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന അഞ്ച് അടി അഞ്ച് ഇഞ്ചുകാരൻ ഇന്ന് 50 പിറന്നാളിന്റെ നിറവിലാണ്.ഇന്ത്യയിലെ ശതകോടി ആരാധകരാണ് സച്ചിന് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും ലഭിക്കാത്ത അംഗീകാരം. ക്രിക്കറ്റിന്റെ ദൈവമായാണ് സച്ചിനെ ആരാധകര്‍ വാഴ്ത്തുന്നത്. സച്ചിന്‍ … സച്ചിന്‍ … എന്ന വിളികളാല്‍ ഗാലറികള്‍ പ്രകമ്പനം കൊണ്ട നാളുകള്‍ ഇന്നും ഓർമ്മകളിൽ രോമാഞ്ചം നിറയ്ക്കും.

24 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതം 2013 നവംബര്‍ 16 ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരാമമിട്ടു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റു വെച്ചൊഴിഞ്ഞിട്ട് ഇത് 10 -ാം വര്‍ഷം. ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കാര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച ശേഷമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചത്. റണ്‍സ്, സെഞ്ചുറി, പ്ലെയര്‍ ഓഫ് ദ മാച്ച്, ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറി… എന്നിങ്ങനെ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കാര്‍ഡുകളും സച്ചിന്റെ പേരിനൊപ്പമുണ്ട്. ഗോഡ് ഓഫ് ക്രിക്കറ്റ്, മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ലിറ്റില്‍ മാസ്റ്റര്‍ എന്നെല്ലാമുള്ള സനേഹ വിളികളെ സാധൂകരിച്ചായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രീസ് വിട്ടൊഴിഞ്ഞത്.

മുംബൈയിലെ ബാന്ദ്രയില്‍ ആണ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ജനനം. അച്ഛൻ രമേഷ് തെണ്ടുല്‍ക്കറിന്റെ ആദ്യ ഭാര്യയിലെ രണ്ട് ജേഷ്ഠന്മാരുടെയും ഒരു ചേച്ചിയുടെയും പൊന്നോമന അനുജനായി ആണ് സച്ചിൻ വളർന്നത്. മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനിടെ ആദ്യ ഭാര്യ മരിച്ചതോടെയാണ് രമേഷ് തെണ്ടുല്‍ക്കര്‍ രജ്‌നിയെ വിവാഹം കഴിച്ചത്. കവിയായ രമേഷ് തെണ്ടുല്‍ക്കറിന് സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ ദേവ് ബര്‍മനോടുണ്ടായ ആരാധനയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിനു കാരണം. ക്രിക്കറ്റിനേക്കാള്‍ ടെന്നീസ് ഇഷ്ടപ്പെട്ട, അമേരിക്കന്‍ ഇതിഹാസ ടെന്നീസ് താരമായ ജോണ്‍ മക്കെന്‍ റൊയെ അനുകരിച്ച് തലമുടി നീട്ടിവളര്‍ത്തിയ കുഞ്ഞു സച്ചിനാണ് പില്‍ക്കാലത്ത് ക്രിക്കറ്റിന്റെ ഇതിഹാസമായി വളര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News