സച്ചിനെ പുറത്താക്കാൻ ബിസിസിഐ പദ്ധതിയിട്ടോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി മുൻ സെലക്ടർ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. ടെണ്ടുൽക്കറിനെ ടീമിൽ നിന്ന് മാറ്റാൻ ബിസിസിഐ ആലോചിചിരുന്നതായി പട്ടീൽ പറഞ്ഞു. ഈ വിവരം അറിഞ്ഞ സച്ചിൻ അമ്പരന്നുവെന്നും നിങ്ങൾ കാര്യമായിട്ടാണോ ഈ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമെന്നുമാണ് പട്ടീൽ വെളിപ്പെടുത്തിയത്.

Also Read: ഇന്നും സംസാരിക്കില്ല! ഗംഭീർ ഇപ്പോഴും കോപത്തിലെന്ന് മുൻ ഇന്ത്യൻ സെലക്ടർ

2012ഇൽ സച്ചിന്റെ ഫോമിൽ കാര്യമായ ഇടിവ് വന്നതോടെ ടീമിൽ പുതിയ താരങ്ങൾക്ക് അവസരം നൽകുന്നതിനെ പറ്റി സെലക്ഷൻ കമ്മിറ്റിയിൽ ചർച്ച നടന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടര പതിറ്റാണ്ട് കാലം ഇന്ത്യയ്ക്കായി പാഡണിഞ്ഞ സച്ചിൻ 2013ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 200 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം റൺസും 100 അന്താരാഷ്ട്ര സെഞ്ചുറികളും നേടിയ ക്രിക്കറ്റ് ഇതിഹാസമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News