ബാലുശേരിക്കാരുടെ പ്രിയപ്പെട്ട സച്ചിൻ ദേവ്; ഇനിയും തുടരും

km sachindev

വർഷങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിന്ന ബാലുശ്ശേരി മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. നാട് കണ്ടറിയുന്ന വികസനം തന്നെ മുന്നോട്ട് വെച്ചാണ് എൽ ഡി എഫ് സ്ഥാനാർത്ഥി സച്ചിൻ ദേവിൻ്റെ പ്രചാരണംകോഴിക്കോട് ജില്ലയിലെ എൽ ഡി എഫിൻ്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് ബാലുശ്ശേരി നിയോജക മണ്ഡലം.

വികസനം എത്താത്ത പ്രദേശങ്ങൾ ബാലുശ്ശേരി മണ്ഡലത്തിലില്ല. അത് തന്നെയാണ് എൽ ഡി എഫി ൻ്റെ ആത്മവിശ്വാസം. 5 വർഷക്കാലം കൊണ്ട് ബാലുശ്ശേരിക്കാരുടെ പ്രിയങ്കരനായി മാറിയ സ്വന്തം എം എൽ എ സച്ചിൻ ദേവ് ഇത്തവണയും ജനവിധി തേടുമ്പോൾ മണ്ഡലത്തിലെ വികസന പദ്ധതികൾ ഇനിയും തുടരുമെന്നാണ് ജനങ്ങൾ പറയുന്നത്.

Also read: പറവൂരിനി പഴയ പറവൂരല്ല; മാറ്റാൻ ഇടതിൻ്റെ സാരഥി ഇ ടി ടൈസൺ മാസ്റ്റർ

ഇടതുപക്ഷ സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് അനുകൂലമായാണ് ഇത്തവണയും ബാലുശേരിയിലെ ജനങ്ങൾ വിധിയെഴുതുക. കേരളം ഇത്തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിക്കുമെന്നാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വോട്ടർമാരുടെ അഭിപ്രായം. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇടതുപക്ഷമല്ലാതെ മറ്റാരെന്നും ജനങ്ങൾ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News