രാഹുൽ ഗാന്ധിയെ കൊണ്ട് ഇടത് പക്ഷത്തിനെതിരായി സംസാരിക്കാൻ പ്രേരിപ്പിച്ചത് കേരളത്തിലെ കോൺഗ്രസാണ്: സച്ചിൻദേവ്

രാഹുൽ ഗാന്ധിയെ കൊണ്ട് ഇടത് പക്ഷത്തിനെതിരായി സംസാരിക്കാൻ പ്രേരിപ്പിച്ചത് കേരളത്തിലെ കോൺഗ്രസെന്ന് സച്ചിൻദേവ് എംഎൽഎ. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഒന്നും ഇന്ന് കുഴൽനാടന് പറയാനുണ്ടായില്ല. പ്രതിപക്ഷ നേതാവിന്റെ ദുഷ്ടലാക്കാണ് യുഡിഎഫ് രാഷ്ട്രീയം.

Also Read: കടുത്ത കുടിവെള്ളപ്രശ്നം; ദില്ലി സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

നരാധമ രാഷ്ട്രീയം പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കിയത് യുഡിഎഫാണ്. കോൺഗ്രസ് നേരിട്ട് ബിജെപിയുമായി ഏറ്റുമുട്ടിയ ഇടങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തണം. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഒന്നും ഇന്ന് കുഴൽനാടന് പറയാനുണ്ടായില്ല. വല്ലാതെ അഹങ്കരിച്ചുള്ള പെരുമാറ്റമാണ് കോൺഗ്രസിനും യുഡിഎഫിനും.

Also Read: രാജ്യസഭാ തെരഞ്ഞെടുപ്പ്; ജോസ് കെ മാണി നാമനിർദേശപത്രിക സമർപ്പിച്ചു

കേരളത്തിൽ ക്രമസമാധാനനില തകരാറിലാണെന്ന് കെ കെ രമയുടെ പ്രസ്താവനയ്ക്ക് നെയ്യാറിലെ ക്യാമ്പിലെ തമ്മിൽ തല്ല് കണ്ടാകണം ക്രമസമാധാന വീഴ്ചയെന്ന് കെകെ രമ തെറ്റിദ്ധരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ഡിസിസിയിലെ തമ്മിൽ തല്ലും കണ്ടുകാണുമെന്നും പരിഹസിച്ചു. ക്രമസമാധാന പാലനത്തിൽ രാജ്യത്തിൽ തന്നെ നമ്പർ വണാണ് കേരളം. ഇടതുമുന്നണി തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News