മധുരപ്രേമികളുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട

sweet

മധുരം ഇഷ്ടമല്ലാത്തവർ കുറവാണ് അല്ലെ? ടെൻഷൻ വന്നാലും സങ്കടം വന്നാലും സന്തോഷം വന്നാലും നമ്മളിൽ ചിലർ മധുരം കഴിക്കാറുണ്ട്. മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ പെട്ടെന്ന് ചോക്ലേറ്റോ, മധുരപലഹാരങ്ങളോ കഴിക്കാൻ നിങ്ങൾക്ക് തോന്നാറുണ്ടോ? അങ്ങനെ കഴിച്ചു കഴിഞ്ഞാൽ ഒരു താൽക്കാലികമായ സന്തോഷം കിട്ടും. എന്നാൽ അതിന് പിന്നിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. എന്തകൊണ്ടാകും ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ടാകുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കുമ്പോഴാണ് നമുക്ക് മധുരത്തോടുള്ള ആഗ്രഹം കൂടുന്നത്. പിന്നാലെ നാം മധുരം കഴികുമ്പോൾ തലച്ചോറിൽ ഡോപാമൈൻ എന്ന ഫീൽ-ഗുഡ് കെമിക്കൽ റിലീസാകും. അതുവഴി നമ്മളിൽ താൽക്കാലികമായ ഒരു ആശ്വാസം ഉണ്ടാകുന്നു. കൂടാതെ വീണ്ടും വീണ്ടും മധുരം കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. എന്നാൽ ഇത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എത്ര വലുതാണെന്ന് നിങ്ങൾക്ക് അറിയാമോ?

ALSO READ : മുട്ടയേക്കാൾ ഉയർന്ന പ്രോട്ടീനോ?  ഈ മൂന്ന് സാധനങ്ങളുടെ പ്രത്യേകതകൾ അറിയാം

ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ?

‌1.ശരീരഭാരം കൂടും
2. ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടാം
3.മധുരം കഴിക്കുമ്പോൾ ബ്ലഡ് ഷുഗർ പെട്ടെന്ന് ഉയരും
4.പെട്ടെന്ന് ക്ഷീണം വരുന്നു
5. അമിത മധുരം വലിയ അപകടമാണ്. അത് പക്ഷാഘാതം, വൃക്ക തകരാറുകൾ, രോഗപ്രതിരോധ ശേഷി കുറയൽ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും

മധുരത്തോടുള്ള താത്പര്യം കുറയ്ക്കാനുള്ള വഴികൾ

1. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക
2. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങുക
3. ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
4. മധുരങ്ങൾക്ക് പകരം പഴങ്ങൾ, നട്സ്, തൈര് അല്ലെങ്കിൽ സീഡുകൾ എന്നിവ കഴിക്കുക.

(നിരാകരണം- വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News