‘അമേരിക്കയുടെ ഇറാഖ് അധിനിവേശം ഇസ്രയേല്‍ പ്രൊജക്ട്’; ‘അടിയന്‍ ലച്ചിപ്പോം’ എന്ന് പറഞ്ഞ് യു എസ് വരുമെന്ന് നെതന്യാഹുവിന് അറിയാമെന്നും സജി മാർക്കോസ്

saddam-hussein-netanyahu-iran-attack

ഇറാഖ് അധിനിവേശം ഇസ്രായേല്‍ പ്രൊജക്ട് ആയിരുന്നുവെന്നും അമേരിക്കന്‍ പ്രൊജക്ട് ആയിരുന്നില്ലെന്നും സജി മാർക്കോസ് ഫേസ്ബുക്കിൽ കുറിച്ചു. ഇറാഖ് ആണവ ബോംബുകള്‍ ഉണ്ടാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ നെതാന്യാഹു എഴുതി. അത് ഇസ്രയേലിനെക്കാള്‍ അമേരിക്കയ്ക്ക് ആണ് ഭീഷിണിയെന്നും എഴുതി. ചെറിയ ബുദ്ധിയല്ല ഇത്.


അമേരിക്ക ഭീഷിണിയില്‍ എന്ന് ഇസ്രയേല്‍ ലോബി അമേരിക്കന്‍ മാധ്യമങ്ങളെ സ്വാധീനിച്ച് നിരന്തരം ലേഖനങ്ങള്‍ എഴുതി. ഇസ്രയേല്‍ പ്രധാനമന്ത്രിക്കും പ്രസിഡന്റ്‌റിനും അമേരിക്കന്‍ മീഡിയകളില്‍ ഇത്രയ്ക്കും ആഴത്തിലുള്ള സ്വാധീനം എങ്ങനെ കിട്ടി എന്ന് അത്ഭുതപ്പെട്ടു പോകുംവിധം വാര്‍ത്തകളുടെ കുത്തൊഴുക്ക്. നൂറുകണക്കിന് വാര്‍ത്തകളാണ് ഇസ്രയേല്‍ ലോബി അമേരിക്കന്‍ പത്രങ്ങളിലൂടെ പ്രസിദ്ധീകരിച്ചത്. അമേരിക്ക നിലനില്‍പ്പ് ഭീഷിണിയില്‍ ആണെന്ന് ക്രമേണ ജനങ്ങളും വിശ്വസിച്ചു തുടങ്ങി.

Read Also: ഇറാൻ ഇസ്രയേൽ സംഘർഷം: ഹോർമുസ് കടലിടുക്കും; ഇന്ത്യൻ ആശങ്കകളും

ഷിമോന്‍ പെരസ് റഷ്യയില്‍ ചെന്ന് പുടിനോട് പറഞ്ഞത്, ഏറ്റവും ആധുനിക ആണവ ബോംബ് ആണ് ഇറാഖ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നാണ്. ഇപ്പോള്‍ യുദ്ധം ചെയ്തില്ലെങ്കില്‍ ഹിറ്റ്‌ലറിന്റെ കാലം ആവര്‍ത്തിക്കപ്പെടും എന്ന് അമേരിക്കന്‍ പത്രങ്ങളിലൂടെ ഇസ്രായേല്‍ ലോബി പ്രചരിപ്പിച്ചു. അവസാനം ഇസ്രയേല്‍ വിജയിച്ചു, അമേരിക്കയെ യുദ്ധത്തിലെത്തിച്ചു. ഏതാണ്ട് ആറ് ലക്ഷം പേർ മരിച്ചു. ഒരു ഓലപ്പടക്കം പോലും കിട്ടിയില്ല. ഇറാഖിനെ പഴയത് പോലെ ആക്കാന്‍ പത്ത് തലമുറവേണ്ടി വരും എന്ന് നിര്‍മാണ വിദഗ്ധര്‍ പറയുന്നു.


ഇസ്രായേലിനു ഒരു പ്രശ്‌നവും ഇല്ല, കാരണം അവിടെ ഒന്നും ഇല്ല എന്ന് അവര്‍ക്ക് ആദ്യം മുതലേ അറിയാമായിരുന്നു. അവരുടെ പ്രൊജക്ട് വേറെ ആയിരുന്നു, അതില്‍ അമേരിക്ക വീണു. അന്നും ഇന്നും അമേരിക്കയെ നിയന്ത്രിക്കുന്നത് ഇസ്രയേലാണ്. പലരും പറയുന്നു, അമേരിക്കയുടെ 51ാം സ്റ്റേറ്റ് ആണ് ഇസ്രയേല്‍ എന്ന്. ഇസ്രയേലിന്റെ ഏഴാമത്തെ ജില്ലയാണ് അമേരിക്കയെന്നും അദ്ദേഹം കുറിച്ചു. ഇപ്പോള്‍ ദാ അമേരിക്കയുടെ സമ്മതമില്ലാതെ ഇറാനെ ആക്രമിക്കുന്നു. ‘അടിയന്‍ ലച്ചിപ്പോം ‘ എന്ന പറഞ്ഞു അമേരിക്ക വരും എന്ന് ഇസ്രായേലിനു അറിയാം. പലസ്തീനെ വിഭജിച്ച് യൂറോപ്പിന്റെ പ്രശ്‌നം തീര്‍ക്കാന്‍ ബ്രിട്ടന്‍ കുടിയിരുത്തിയ സയണിസ്റ്റുകള്‍ മൂലം മിഡില്‍ ഈസ്റ്റിനു മേല്‍ വന്നുപതിച്ച ശാപമാണിത്. നെതന്യാഹു ഒരു സൈക്കോപാത്താണ്, അതുകൊണ്ടാണ് അയാള്‍ ഹൃദയശൂന്യമായി ഗസ്സയില്‍ ആക്രമണം നടത്തുന്നതെന്നും സജി മാർക്കോസ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News