ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നമാണ്; സൂര്യാതപം ഏൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളെടുക്കാം…

കേരളത്തിൽ ഈ ദിവസങ്ങളിലെല്ലാം സമാനതകളില്ലാത്ത ചൂടാണ് അനുഭവപ്പെട്ടുന്നത്. നിരവധി പേർക്കാണ് ഇതിനോടകം സൂര്യാതപം ഏറ്റിരിക്കുന്നത്. ഇതിനുപുറമെ കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ച വാർത്തയും ഇന്ന് പുറത്ത് വന്നു. ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ചൂടിനെ പ്രതിരോധിക്കാൻ നാം മുൻ കരുതലുകൾ എടുത്തേ മതിയാകൂ. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകുകയാണെങ്കിൽ ജീവഹാനി വരെ ഉണ്ടാകാം. ശക്തമായ അൾട്രാ വയലറ്റ് രശ്മികളുമാണ് ഇപ്പോൾ കേരളത്തിലുള്ളത്. കേരള ദുരന്ത നിവാരണ അതോറിറ്റിയും ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചുട്ടുണ്ട്.

Also read: പൊള്ളുന്ന കേരളം; സംസ്ഥാനത്ത് ഉഷ്ണതരം​ഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടുന്നത്

  • രാവിലെ പതിനൊന്ന് മണിമുതൽ വൈകീട്ട് മൂന്ന് വരെ നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക
  • പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി തുടങ്ങിയവ നിർബന്ധമായും ഉപയോ​ഗിക്കുക
  • ശരീരം മുഴുവനും മറക്കുന്ന തരത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോ​ഗിക്കുക
  • ധാരാളം വെള്ളം കുടിക്കുക, നിർജലീകരണമാണ് വേനൽകാലത്തെ പ്രധാന വില്ലൻ
  • പച്ചക്കറികളും പഴങ്ങളും കഴിക്കുക
  • പുറത്ത് വെയിലിൽ ജോലി ചെയ്യുന്നവർ സമയം ക്രമീകരണം നടത്തുക, നിർബന്ധമായും 15 മിനുട്ട് കൂടുമ്പോൾ തണലിൽ വിശ്രമിക്കുക
  • പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News