പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമെന്ന പേടിയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ ഉപയോഗിക്കല്ലേ..

pressure cooker safety tips

ഇടയ്ക്കിടെ കേൾക്കുന്ന വാർത്തയാണ് പ്രഷർ കുക്കർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടം. കുക്കർ ഉപയോഗിക്കുന്ന പലരുടെയും പേടിസ്വപ്നം കൂടിയാണത്. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നമുക്ക് സാധിക്കും. പാചകം എളുപ്പമാക്കുന്നു എന്നത് കൊണ്ട് തന്നെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും കുക്കർ വലിയ ഉപകാരമാണ്. ഗ്യാസ് ലാഭിക്കാനും കുക്കർ സഹായിക്കും.

പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

വെന്റിലേഷൻ ട്യൂബിലെ തടസ്സമാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. നീരാവി പുറത്തുപോകാൻ പറ്റാത്ത രീതിയിൽ ഭക്ഷണപദാർത്ഥമോ മറ്റോ വെന്റിലേഷൻ ട്യൂബിൽ അടയുന്നത് കുക്കർ പൊട്ടിത്തെറിക്കാൻ കാരണമാകും. കുക്കറിന്റെ മുക്കാൽ ഭാഗത്തിൽ അധികവും ഭക്ഷണം നിറക്കുന്നതും അപകടം വിളിച്ചു വരുത്തും. കുക്കറിൽ വെള്ളത്തിന്റെ അളവും കൂടിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം. അടുത്തത്, വാഷറിന് എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രം കുക്കർ സ്റ്റൗവിൽ വെക്കുക എന്നതാണ്. വാഷറിന് തകരാറുണ്ടെങ്കിൽ വശങ്ങളിലൂടെ എയർ ലീക്കാവാനും ഇത് കരിഞ്ഞ് വെന്റ് ട്യൂബ് അടയാനും കാരണമാകും. കുക്കർ ഉപയോഗിക്കുമ്പോൾ വെന്റിലേഷൻ ട്യൂബ് അടഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവു.

Also Read: സർവ്വത്ര മായമല്ലേ, അടുക്കള ഭരിക്കുന്ന മുളകുപൊടി വാങ്ങുമ്പോൾ അമളി പറ്റരുത്

പ്രഷർ പോകാതെ ഒരിക്കലും കുക്കർ തുറക്കാൻ പാടില്ല. ഇതും അപകടം ഒഴിവാക്കാൻ സഹായിക്കും. കൃത്യസമയത്തു തന്നെ വാഷറും വാൽവും മാറ്റുകയും വേണം. ഒരിക്കലും കേട് വരുന്നത് വരെ കാത്തിരിക്കരുത്. ഇത്തരം കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഒരുപരിധി വരെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളെ മറികടക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News