‘പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ല’; അദാനി ഗ്രൂപ്പ് ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതികളിലൊന്നായി മുന്നേറുകയാണെന്ന് സാഗർ അദാനി

sagar adani

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ ആഗോള ഇന്ധന വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്ന് അദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവ് സാഗർ അദാനി. പശ്ചിമേഷ്യയിലെ പ്രതിസന്ധിയിലൂടെ രാജ്യത്തിന്റെ ഊർജ സുരക്ഷ കൂടുതൽ ശക്തമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.യുഎഇയും ഒപെക് എണ്ണ കൂട്ടായ്മയും തമ്മിലുള്ള ബന്ധത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ദീർഘകാലത്തിൽ ആഗോള ഊർജ വിപണിയെ സ്ഥിരതയിലേക്ക് നയിക്കാനിടയുണ്ടെന്നും സാഗർ അദാനി കൂട്ടിച്ചേർത്തു.

ഈ നീക്കം വിപണിയെ അസ്ഥിരമാക്കുമോ, അതോ സ്ഥിരതയിലാക്കുമോ എന്ന് സമയം വ്യക്തമാക്കും. ഇത് ആഗോള ഊർജ വിപണിക്ക് സ്ഥിരത നൽകുന്ന നീക്കമായിരിക്കും. ദില്ലിയുമായും യുഎഇയുമായും ഉള്ള ശക്തമായ രാഷ്ട്രീയ ബന്ധവും പരസ്പര വിശ്വാസവും ഇന്ത്യയ്ക്ക് വലിയ അനുകൂല ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

also read: നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യവാൻ? കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഹോർമുസ് കടലിടുക്ക് പോലുള്ള നിർണായക കടൽഗതാഗത പാതകളുടെ സുരക്ഷയെ ചുറ്റിപ്പറ്റിയ ആശങ്കകൾ ഉയരുന്നതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷം ലോകത്തിന് ഗുണകരമല്ലെന്ന് സാഗർ അദാനി വ്യക്തമാക്കി. അമേരിക്ക, ഇറാൻ, പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഇത് “പരാജയകരമായ സാഹചര്യം” ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

‘ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്ന പ്രധാന മാർഗം ഊർജ പ്രതിരോധശേഷിയാണ്. യുദ്ധങ്ങളാൽ തടസപ്പെടാവുന്ന ഇറക്കുമതി ഇന്ധനങ്ങളിൽ ആശ്രയിക്കാതെ, ആഭ്യന്തര ഊർജോൽപാദന ശേഷി വൻതോതിൽ വികസിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇതിനായി അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതികളിലൊന്നായി 2030ഓടെ 50,000 മെഗാവാട്ട് ശേഷിയുള്ള ഗ്രീൻ എനർജി പോർട്ട്ഫോളിയോ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി മുന്നേറുകയാണ്. നിലവിൽ ഏകദേശം 20,000 മെഗാവാട്ട് ഗ്രീൻ എനർജി ശേഷിയുള്ള ഗ്രൂപ്പ്, 2030ഓടെ അത് 50 ഗിഗാവാട്ടായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

പുനരുപയോഗ ഊർജ പദ്ധതികൾ, രാജ്യവ്യാപക വൈദ്യുതി ട്രാൻസ്മിഷൻ ശൃംഖല, താപവൈദ്യുത നിലയങ്ങൾ എന്നിവ വികസിപ്പിക്കാൻ 100 ബില്യൺ ഡോളർ നിക്ഷേപ വാഗ്ദാനവും ഗ്രൂപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം വേഗത്തിൽ അവസാനിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണെങ്കിലും, സൂക്ഷ്മമായ നയതന്ത്ര സമീപനവും ആഭ്യന്തര ഊർജ അടിസ്ഥാന സൗകര്യ വികസനവും ഇന്ത്യയ്ക്ക് കൂടുതൽ കരുത്തായി’- സാഗർ അദാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News