സായി സുദർശൻ ഷോ! പഞ്ചാബ് കിംഗ്സിനെ നാല് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്

Gujarat Titans

ഗുജറാത്ത് ടൈറ്റൻസ് ശക്തരായ പഞ്ചാബ് കിംഗ്സിനെ നാല് വിക്കറ്റിന് തോൽപിച്ചു. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 19.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഓപ്പണർ സായി സുദർശൻ 41 പന്തിൽ 57 റൺസുമായി ടീമിന് മികച്ച തുടക്കം നൽകിയപ്പോൾ 23 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദർ അവസാന ഓവറുകളിൽ ടീമിനു രക്ഷകനായി.

Also Read: ഹോൾഡറുടെ തീപ്പൊരി സ്പെൽ! പഞ്ചാബ് കിംഗ്സിനെ 163 റൺസിൽ ഒതുക്കി ഗുജറാത്ത്

അതെ സമയം സൂപ്പർ താരങ്ങളായ നായകൻ ശുബ്മൻ ഗില്ലിനും ജോസ് ബട്ലറിനും തിളങ്ങാനായില്ല. പഞ്ചാബിനായി അർഷ്ദീപ് സിംഗ് , വിജയകുമാർ വ്യഷാക്കും രണ്ടു വിക്കtറ്റുകൾ വീതം നേടി. നേരത്തെ  ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസിൽ ഒതുക്കി. പഞ്ചാബിനായി സുര്യാംശ് ഷെഡ്ജെ 29 പന്തിൽ 57 റൺസുമായി ടോപ് സ്‌കോററായി. മാർക്കസ് സ്റ്റോയിനിസ് 40 റൺസും, മാർക്കോ ജാൻസൻ 20 റൺസും നേടി മികച്ച പിന്തുണ നൽകി. ഗുജറാത്തിനായി ജേസൺ ഹോൾഡർ മികച്ച പ്രകടനം കാഴ്ചവെച്ച് നാല് വിക്കറ്റ് നേടി. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News