ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച 13 അംഗ ടീമിന് സ്വീകരണം നൽകി സായി

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തിരിച്ചെത്തിയ താരങ്ങൾക്ക് സായി എൽ എൻ സി പിയിൽ സ്വീകരണം നൽകി. ഒളിംപ്യൻ ബീന മോൾ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പത്മിനി തോമസ് എന്നിവർ താരങ്ങളെ ആദരിച്ചു. പരിശീലകരെയും സപ്പോർട്ടിങ് സ്റ്റാഫിനെയും സായി എൽ എൻ സി പി പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി കിഷോർ ആദരിച്ചു.

also read : ഹമാസ് തീവ്രവാദ സംഘടനയെങ്കില്‍ ഇസ്രയേല്‍ തീവ്രവാദ രാജ്യം; എം എ ബേബി

സായി എൽ എൻ സിപിയിൽ പരിശീലനം നടത്തി ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച 13 അംഗ ടീമിനെയാണ് ആദരിച്ചത്. 4 X 400 മീറ്റർ റിലേയിൽ സുവർണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, രാജേഷ് രമേഷ്, നിഹാൽ ജോയൽ, മിജോ ചാക്കോ കൂര്യൻ, 4 X 400 മീറ്റർ വനിത റിലേയിൽ വെള്ളി നേടിയ ടീമിലെ അംഗമായ ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേശൻ, പ്രാചി ചൗദരി, സോണിയ ബൈസ്യ, ട്രിപ്പിൾ ജംപ് താരമായ ശീന എൻ വി , ഡെപ്യൂട്ടി ചീഫ് കോച്ച് എം കെ രാജ്മോഹൻ, ടീം അംഗങ്ങളായ ദിമിത്രി കൈസീ, എൽമിര ദിമിത്രി അടക്കമുള്ളവരെയാണ് ആദരിച്ചത്.

also read : കിഴക്കന്‍ ജറുസലേം പലസ്തീന്‍ തലസ്ഥാനമായി പ്രഖ്യാപിക്കണം: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

എൽ എൻ സി പി അക്കാദമിക്ക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത, അസിസ്റ്റൻറ് ഡയറക്ടർ ആരതി പി, നാഷണൽ കോച്ചിങ് ക്യാമ്പ് കോർഡിനേറ്റർ സുഭാഷ് ജോർജ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. സായ് LNCPEയിൽ എത്തിയ താരങ്ങളെ കായിക താരങ്ങളും പരിശീലകരും ചേർന്ന് വരവേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News