
നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പശ്ചിമ ബംഗാളിലെ ഒരു സ്ത്രീയെ മുംബൈ പോലീസ് ചോദ്യം ചെയ്യുകയാണ് . അനധികൃതമായി രാജ്യത്തേക്ക് കടന്ന ബംഗ്ലാദേശ് പൗരന് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് നല്‍കിയെന്നാരോപിച്ചാണ് നാദിയ ജില്ലയിലെ ചപ്ര സ്വദേശിയായ ഖുകുമോണി ഷെയ്ഖ് എന്ന യുവതിയെ ചോദ്യം ചെയ്തത്. മൊഴിയില്‍ പ്രതിയായ ഷരിഫുള്‍ ഇസ്ലാമിനെ പരിചയമുണ്ടെന്ന് യുവതി സമ്മതിച്ചു.
ഇന്ത്യയില്‍ താമസിച്ചിരുന്ന സമയത്ത് പ്രതി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് എടുക്കാനാണ് യുവതിയുടെ രേഖകള്‍ ഉപയോഗിച്ചത്. എന്നാല്‍ തന്റെ ഫോണ്‍ നേരത്തെ മോഷ്ടിക്കപ്പെട്ടതാണെന്നാണ് യുവതി ഇപ്പോള്‍ അവകാശപ്പെടുന്നത്.
ഏഴ് മാസം മുമ്പ് മേഘാലയ വഴി ഇന്ത്യയിലേക്ക് കടന്ന ഇസ്ലാം ഏതാനും ആഴ്ചകള്‍ ബംഗാളില്‍ താമസിച്ച ശേഷമാണ് ജോലി തേടി ബിജോയ് ദാസ് എന്ന പേരില്‍ മുംബൈയിലെത്തുന്നത്.
ബംഗാളില്‍ താമസിക്കുന്ന സമയത്താണ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വാങ്ങാന്‍ യുവതിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. ‘മുംബൈയിലെത്തിയ ശേഷം, രേഖകളൊന്നും നല്‍കേണ്ടതില്ലാത്ത സ്ഥലങ്ങളില്‍ പ്രതി ജോലി തിരഞ്ഞെടുത്തു. 12-ാം ക്ലാസ് വരെ ബംഗ്ലാദേശിലാണ് പഠിച്ചത്.
ഇസ്ലാം ബംഗ്ലാദേശിയാണെന്ന് തെളിയിക്കുന്ന രണ്ട് ഐഡന്റിറ്റി കാര്‍ഡുകളും ലഭിച്ചതായി പോലീസ് പറഞ്ഞു. 1994 മാര്‍ച്ച് 3 നാണ് ജനിച്ചതെന്നും മുഹമ്മദ് റൂഹുല്‍ ഇസ്ലാമിന്റെ മകനാണെന്നും പറയുന്ന ദേശീയ ഐഡന്റിറ്റി കാര്‍ഡും ലേണേഴ്സ് ഡ്രൈവിംഗ് ലൈസന്‍സും ലഭിച്ചിട്ടുണ്ട്. ദക്ഷിണ-മധ്യ ബംഗ്ലാദേശിലെ ഒരു നഗരമായ ബാരിസലിലെ താമസക്കാരനായിരുന്നു.
ജനുവരി 16 ന്, ബാന്ദ്രയിലെ ‘സത്ഗുരു ശരണ്‍’ കെട്ടിടത്തിലെ 12-ാം നിലയിലുള്ള മോഷണശ്രമത്തിനിടെയാണ് ഇസ്ലാം ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിപ്പരിക്കേല്‍പ്പിക്കുന്നത്.
70 മണിക്കൂറിലേറെ നീണ്ട തീവ്രമായ തിരച്ചിലിനൊടുവിലാണ് ജനുവരി 19-ന് താനെയിലെ കാസര്‍വാഡാവലിയിലെ ഹിരാനന്ദാനി എസ്റ്റേറ്റിന് സമീപത്ത് നിന്ന് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അതെ സമയം മകന്‍ കുറ്റക്കാരനല്ലെന്നും കുടുക്കിയതാണെന്നും ആരോപിച്ച് ഇസ്ലാമിന്റെ പിതാവ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും മകന്റെ മോചനത്തിനായി ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സഹായം തേടുകയും ചെയ്തു. സെയ്ഫ് അലി ഖാന്‍ അഞ്ചു ദിവസത്തിന് ശേഷം ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടില്‍ വിശ്രമത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here