സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ പിടികൂടാനായില്ല; ഇരുട്ടില്‍തപ്പി മുംബൈ പൊലീസ്, പുതിയ ദൃശ്യങ്ങൾ പുറത്ത്

saif-ali-khan-attacked-mumbai-police

നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയയാളെ മൂന്ന് ദിവസമായിട്ടും പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി മുംബൈ പൊലീസ്. അതിനിടെ പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. നേരത്തേ, മഞ്ഞ ഷര്‍ട്ട് ധരിച്ച നിലയിൽ പ്രതിയുടെ ചിത്രം പുറത്തുവന്നിരുന്നു.

സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷം, രാവിലെ 9 മണിയോടെ ദാദറിലെ ഒരു കടയില്‍ നിന്ന് ഹെഡ്ഫോണ്‍ വാങ്ങുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്. ‘സത്ഗുരു ശരണ്‍’ ബാന്ദ്രയിലെ 12നില കെട്ടിടത്തിലെ സെയ്ഫിൻ്റെ താമസകേന്ദ്രത്തിൽ കടന്ന് അദ്ദേഹത്തെ കുത്തിപ്പരുക്കേൽപ്പിച്ചതിന് ശേഷം പുറത്തുവന്ന പ്രതിയുടെ നാലാമത്തെ ദൃശ്യമാണിത്.

Read Also: ട്രക്ക് ബൈക്കിലേക്ക് ഇടിച്ചുകയറി; യുവനടന്‍ അമന്‍ ജയ്സ്വാള്‍ അന്തരിച്ചു

പടികള്‍ കയറി ഓടിപ്പോകുന്നതും അകത്ത് കടന്നതുമായ ദൃശ്യങ്ങളാണ് നേരത്തേ വന്നത്. പിന്നീട്, ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ നീല ഷര്‍ട്ട് ധരിച്ച് നിൽക്കുന്നതും കണ്ടും. ദാദറിലെ മൊബൈല്‍ സ്റ്റോറിലും ഇതേ ഷര്‍ട്ട് ധരിച്ചാണ് പ്രതിയുള്ളത്. പ്രതിയുമായി മുഖസമാനമുള്ള ഒരാളെ ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് അക്രമിയാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വസതിയിൽ കടന്ന ആക്രമിയെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫിന് ആറ് തവണ കുത്തേറ്റത്. നട്ടെല്ലിന് സമീപമടക്കം ആറ് പരിക്കുകള്‍ ഏറ്റിരുന്നു. നടന്‍ സുഖം പ്രാപിച്ചു വരികയാണെന്നും നടക്കാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News