
ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ചേർത്ത് പിടിച്ച് സെയ്‌ഫ് അലി ഖാൻ.ജനുവരി 16ന് വീട്ടിൽ നടന്ന ആക്രമണത്തെ തുടർന്ന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ കണ്ട സെയ്ഫ് അലി ഖാൻ ചേർത്ത് പിടിച്ചാണ് സ്നേഹം പ്രകടിപ്പിച്ചത്. നടൻ്റെ അമ്മ ഷർമിള ടാഗോർ ഭജൻ സിങിനോട് നന്ദി പറയുകയും അനുഗ്രഹിക്കുകയും ചെയ്തു.
ചൊവ്വാഴ്ച നടനെ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപായിരുന്നു അഞ്ച് മിനിറ്റോളം ഹ്രസ്വ കൂടിക്കാഴ്ച നടത്തിയത്. റാണയെ കെട്ടിപ്പിടിച്ച് സെയ്ഫ് അഭിനന്ദിച്ചു.ആശുപത്രിയിൽ നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോൾ ഭജൻ സിംഗിന്റെ മനസിലൂടെ അന്നത്തെ സംഭവം സിനിമയിലെന്ന പോലെയാണ് മാറിമറിഞ്ഞുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ALSO READ; ആർ ജി കർ ബലാത്സംഗക്കേസ്; പശ്ചിമബംഗാൾ സർക്കാരിന്റെ ഹർജിയെ എതിർത്ത് സിബിഐ
രക്തത്തിൽ കുളിച്ചു നിന്നിരുന്ന സെയ്‌ഫ് അലി ഖാൻ തൻ്റെ ഓട്ടോറിക്ഷയിൽ കയറിയ ഉടനെ ആദ്യം ചോദിച്ചത് ” കിറ്റ്ന ടൈം ലഗേഗാ (എത്ര സമയമെടുക്കും)” എന്നായിരുന്നു. ലീലാവതി ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു നടന്റെ ചോദ്യം.
വെളുപ്പിന് ഇത് വഴി പോയികൊണ്ടിരിക്കുബോഴാണ് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ട് ഓട്ടോറിക്ഷ നിർത്തിയത്. മുംബൈയിൽ സാധാരണ നടക്കാറുള്ള അടിപിടി കേസ് ആകുമെന്നാണ് ആദ്യം വിചാരിച്ചത്.പിന്നീടാണ് സെയ്‌ഫ് അലി ഖാനും മകനും ഓട്ടോറിക്ഷയിൽ വേഗത്തിൽ കയറിയത്. അപ്പോഴൊന്നും താരത്തെ തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് സിങ് പറയുന്നത്. ധരിച്ചിരുന്ന കുർത്തയിലും പൈജാമയിലും ഒലിച്ചിറങ്ങുന്ന ചോരപ്പാടുകൾ ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു. പത്ത് മിനിറ്റുനിള്ളിൽ പാഞ്ഞാണ് റിക്ഷ ആശുപത്രിയിലെത്തിച്ചത്. സെയ്‌ഫ് സ്വന്തമായി ഇറങ്ങിയാണ് ആശുപത്രിയിലേക്ക് വേഗത്തിൽ നടന്നു കയറിയത്.
“കഴുത്തിൽ നിന്നും മുതുകിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. ഒരുപാട് ചോര പോയിരുന്നു. ആ സമയത്ത് സഹായിക്കാൻ കഴിഞ്ഞത് നന്നായി” ഡ്രൈവർ പറഞ്ഞു. നടനിൽ നിന്ന് യാത്രാക്കൂലി പോലും വാങ്ങാതെയാണ് മടങ്ങിയതെന്ന് സിങ് കൂട്ടിച്ചേർത്തു.ആശുപത്രിയിലെത്തിയപ്പോഴാണ് മറ്റുള്ളവരോടൊപ്പം നടനെ തിരിച്ചറിഞ്ഞതെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.
ജനുവരി 16 നാണ് ബാന്ദ്രയിലെ വീട്ടിൽ മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാനെ അറസ്റ്റിലായ പ്രതി ആറ് തവണ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ശേഷം, പുലർച്ചെ 2.30 ന് ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പിന്നീട് സെയ്‌ഫിന്റെ കുടുംബം ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികമായി നൽകിയെന്നാണ് അറിയാൻ കഴിഞ്ഞത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here