
തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ‘മോഹിനിയാട്ടം’ സിനിമയിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച നടൻ സന്തോഷ് കെ നായര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ചിത്രത്തിലെ ഒഴിവാക്കപ്പെട്ട രംഗം പുറത്തുവിട്ടത്. ചിത്രം ഒടിടിയിലും ഇപ്പോൾ എത്തിയിട്ടുണ്ട്.
സന്തോഷ് കെ നായരുമുള്ള ഏറെ രസകരമായ വീഡിയോയാണ് അണിയറക്കാർ പുറത്തുവിട്ടത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന കഥാപാത്രമായ ഗോവിന്ദനെ കാണാനില്ലെന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടിലെത്തി ഭാര്യയോട് കാര്യം തിരക്കുന്ന രംഗമാണിത്. സന്തോഷ് കെെ നായരുടെയും നിസ്താര്‍ സേഠിന്‍റെയും രംഗവും കൂട്ടത്തിലുണ്ട്.
’50 ലക്ഷമാണ് മുക്കിയത്, മാന്യമായി നാട്ടുകാരെ പറ്റിച്ചും സർക്കാരിനെ വെട്ടിച്ചും കൂട്ടിവെച്ച കാശാണ്’ എന്ന സന്തോഷ് കെ നായരുടെ ഡയലോഗ് ചിരിപടർത്തുന്നു. സൈജു കുറിപ്പ് നായകനായെത്തിയ ‘മോഹിനിയാട്ടം’, ‘ഭരതനാട്യം’ സിനിമയുടെ തുടർച്ചയാണ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു.
ALSO READ: ‘അമ്മ അറിയാൻ’ കാൻ ഫെസ്റ്റിലേക്ക്, ജോൺ എബ്രഹാമിന്റെ കൾട്ട് ക്ലാസിക്
ആഗോള ബോക്സ് ഓഫീസിൽ നിന്ന് 25 കോടിയിലേറെയാണ് ചിത്രം വാരിക്കൂട്ടിയത്. കലാരഞ്ജിനി, ജഗദീഷ്, ശ്രീജ രവി, വിനയ് ഫോർട്ട്, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

