സോംബിയോ ടൈം ട്രാവലോ? ആട് 3 യുടെ ജോണർ വെളിപ്പെടുത്തി സൈജു കുറുപ്പ്; ആവേശത്തിൽ ആരാധകർ

aadu 3

മലയാളത്തിൽ ഒരു സിനിമക്ക് മാത്രമല്ല, അതിൽ വെറുതെ മുഖം കാണിച്ചു പോകുന്ന കഥാപാത്രങ്ങൾക്കും ഡയലോഗുകൾക്കും, എന്തിന് അഭിനേതാക്കന്മാരുടെ കോസ്റ്യൂമിന് വരെ പ്രത്യേകം ഫാൻബേസുള്ള സിനിമയാണ് ആട്. ഷാജി പാപ്പൻ എന്ന ജയസൂര്യ ചെയ്ത കഥാപാത്രവും അറക്കൽ അബു എന്ന സൈജു കുറുപ്പ് ചെയ്ത കഥാപാത്രവും തിയറ്ററിൽ ഉണ്ടാക്കിയ ഓളം ചില്ലറയല്ല.

ഇപ്പോഴും ട്രോളുകളിലും സോഷ്യൽ മീഡിയയിലും ഉപയോഗിക്കുന്നത് ആട് ഒന്ന്, രണ്ട് ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ഡയലോഗുകളുമാണ്. ആടിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചത് ആരാധകരെയും സിനിമ പ്രേമികളെയും ആവേശത്തിലാക്കിയിരുന്നു. ഇതോടെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള കഥകൾ പലതരത്തിൽ പ്രചരിച്ചിരുന്നു.

ALSO READ; ‘വി’ ശിവൻകുട്ടി എന്ന് പോസ്റ്റിട്ട് മന്ത്രി, ‘ജസ്റ്റ് മിസ്’ എന്ന് സോഷ്യൽ മീഡിയ; ജെ എസ് കെ വിവാദത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രോളോട് ട്രോൾ

സോംബി തീമിലാണ് വരുന്നത് എന്നായിരുന്നു പ്രധാന തിയറികൾ. ഇതിനെ ചുറ്റിപറ്റി പലതരം ഫാൻമേയ്ഡ് പോസ്റ്ററുകളും ഇറങ്ങി. എന്നാൽ, നടൻ സൈജു കുറുപ്പ് തന്നെ എല്ലാ അഭ്യൂഹങ്ങളെയും നേരിട്ടെത്തി അവസാനിപ്പിച്ചിരിക്കുകയാണ്. ടൈം ട്രാവൽ ജോണറിലാണ് ആട് 3 ഒരുങ്ങുന്നതെന്നും രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ് സിനിമയുടേതെന്നും സൈജു കുറുപ്പ് പറഞ്ഞു. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസു തുറന്നത്.

വളരെ രസകരമായ സിനിമയായിരിക്കും മൂന്നാം ഭാഗം. ആദ്യ രണ്ട് ഭാഗങ്ങളും ആളുകൾ കണ്ട് വളരെയധികം ഇഷ്ട്ടപെട്ടിരുന്നതായി പറഞ്ഞ സൈജു മൂന്നാം ഭാഗവും ആളുകളെ ഒരുപാട് ചിരിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. വലിയ കാൻവാസിൽ നല്ല ബജറ്റിലാണ് മൂന്നാം ഭാഗം ഒരുങ്ങുന്നത്. ആട് ഒന്നും രണ്ടും ചേർത്താൽ എത്ര ബജറ്റ് ആകുമോ അതിനേക്കാൾ വലുതാണ് മൂന്നാം ഭാഗത്തിന്റെ ബജറ്റെന്നും സൈജു പറയുന്നു. മിഥുൻ മാനുവൽ തോമസ് ആണ് സംവിധാനവും തിരക്കഥയുമൊരുക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായി എത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News