ഡിആർഡിഒയിലെ ചാര പ്രവർത്തനം, വി.മുരളീധരനുമായി  ബന്ധമുള്ളയാളുടെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡില്‍ അന്വേഷണം വേണമെന്ന് പരാതി

കേന്ദ്രമന്ത്രി വി.മുരളീധരനുമായി അടുത്ത ബന്ധമുള്ള അരുൺ പി.രവീന്ദ്രന്‍ എന്നയാളില്‍ നിന്ന് കൃത്രിമ ഡിആർഡിഒ തിരിച്ചറിയൽ കാർഡ് പിടികൂടിയതില്‍ അന്വേഷണം ആ‍വശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പ്രധാനമന്ത്രിക്ക് പരാതി നൽകി. ഇയാള്‍ക്ക് ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. ഡിആർഡിഒ യിലെ ഉന്നത ശാസ്ത്രജ്ഞനെ ചാര പ്രവർത്തനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭീകരവിരുദ്ധ ഏജൻസി അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് പരാതി.

അരുൺ രവീന്ദ്രൻ നേരത്തെ കേന്ദ്രമന്ത്രിയുടെ ഭാര്യ നടത്തിയ എൻജിഒ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഇയാള്‍ കേന്ദ്രമന്ത്രിയുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തി വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽ ഇടപെട്ടിട്ടുണ്ട്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന തിരിച്ചറിയൽ കാർഡ് ഡിആർഡിഒ യിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ തയ്യാറാക്കി കൊടുത്തതാണെന്ന് സംശയിക്കുന്നു.

കൊടുവള്ളി പൊലീസ് വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെടുത്തെങ്കിലും ഇതിൻറെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ഇയാള്‍ നടത്തിയ തട്ടിപ്പും വഞ്ചനയും മാത്രമാണ് പൊലീസ് അന്വേഷിച്ചത്. എൻ ഐ എ , സിബിഐ മുതലായ കേന്ദ്ര ഏജൻസികൾക്ക് താൻ പരാതി നൽകിയിട്ടും ഇതേക്കുറിച്ച് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് സലീം മടവൂർ പരാതിപ്പെട്ടു.

ഇപ്പോൾ പാക്കിസ്ഥാന് വേണ്ടി ഡിആർഡിഒ ഉദ്യോഗസ്ഥർ രാജ്യത്തിൻറെ രഹസ്യം ചോർത്തിയതായി ആരോപണം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സലീം മടവൂർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News