സെന്റ് ഗ്രിഗോറിയോസ് ഇൻറർനാഷണൽ ക്യാൻസർ കെയർ സെന്ററിന്റെ ഏഴാമത് വാർഷികാചരണവുമായി പരുമല ആശുപത്രി

സെന്റ് ഗ്രിഗോറിയോസ് ഇൻറർനാഷണൽ ക്യാൻസർ കെയർ സെന്ററിന്റെ ഏഴാമത് വാർഷികാചരണവുമായി പരുമല ആശുപത്രി. കേരള ചീഫ് സെക്രട്ടറി ഡോ. വി വേണു IAS ഉദ്ഘാടനം ചെയ്ത യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ദിയസ്ക്കോറോസ് തിരുമേനി അധ്യക്ഷത വഹിച്ചു. തുടർന്ന് വയറിലെ ക്യാൻസർ നിർണ്ണയം സാധ്യമാക്കുന്ന അത്യാധുനിക Endoscopic Ultra Sound മെഷീന്റെ ഉദ്ഘാടനം കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരൻ IAS നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ആശുപത്രി സിഇഒ ഫാദർ എം സി പൗലോസ്, പരുമല സെമിനാരി മാനേജർ ഫാദർ പോൾ റമ്പാൻ, ആശുപത്രി പ്രോജക്ട് ഡയറക്ടർ ശ്രീ വർക്കി ജോൺ, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ആന്റോ ബേബി, മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. മാത്യൂസ് ജോസ്, ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവി ഡോ. അരുൺ ശശികുമാർ എന്നിവർ സംസാരിച്ചു.

ALSO READ: രാജസ്ഥാനില്‍ പോളിംഗ് 40.27%; കരണ്‍പൂരില്‍ പോളിംഗ് മാറ്റിവച്ചു

പരുമല ആശുപത്രി ഫിനാൻസ് കോർഡിനേറ്റർ ഫാദർ തോമസ് ജോൺസൻ കോർ എപ്പിസ്കോപ്പ, ആശുപത്രി ചാപ്ലിൻ ഫാദർ ജിജു വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എബിൻ വർഗീസ് പരുമല ആശുപത്രിയിലെ ക്യാൻസർ ചികിത്സ വിദഗ്ദ്ധരായ ഡോ സുകേഷ് സി നായർ, ഡോ. അൻജു അന്ന എബ്രഹാം, ഡോ. ആദർശ് ആനന്ദ്, ഡോ. ജോസഫ് ചെറിയാൻ, ഡോ ടിനു റ്റി ലൂക്കോസ്, ഡോ. ജെമിമ, ഗാസ്ട്രോഎന്ററോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. സിൽജോ ജോസ്, ഡോ. അരുൺ അലക്സ്, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ALSO READ: വ്യാജ തിരിച്ചറിയൽ കാർഡ്; തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി പൊലീസ്

പരുമല ആശുപ്രത്രിയുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി ആരംഭിക്കുന്ന “ജനതാ ക്ലിനിക് ” എന്ന സായാന ക്ലിനിക്കിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി നിർവഹിച്ചു. സാധാരണക്കാർക്ക് അവരുടെ ജോലി സമയത്തിന് ശേഷം ഡോക്ടറെ കാണുന്നതിനും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകുന്നതിനും വേണ്ടി ആരംഭിക്കുന്ന ഈ ക്ലിനിക്കിന്റെ പ്രവർത്തന സമയം ഞായറാഴ്ചകൾ ഉൾപ്പെടെ എല്ലാ ദിവസവും വൈകുനേരം 5 മണി മുതൽ രാത്രി 10.30 pm വരെ ആണ്. 50 രൂപ നിരക്കിൽ ഡോക്ടർ കൺസൾട്ടേഷനും, മരുന്നുകൾക്കും മറ്റു സാമഗ്രികൾ 35% വരെ ഇളവുകൾ നൽകി ഇന്നു മുതൽ ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൻറെ സമീപമുള്ള സൗത്ത് ബ്ലോക്കിൽ പ്രവർത്തനം ആരംഭിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News