
ഇത്രയുംകാലം പ്രവർത്തിച്ച പ്രസ്ഥാനത്തെ നാലുവോട്ടിനുവേണ്ടി തള്ളിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് പരാജയഭീതികൊണ്ടാണ്. ഇതിന് കടുത്ത മറുപടി അമ്പലപ്പുഴയിലെ ജനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പി കൃഷ്‌ണപിള്ള സ്‌മാരകം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ജി സുധാകരൻ ടിവി ചാനലിൽ നടത്തിയ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു സജി ചെറിയാൻ.
Also read: ഹരിയാനയിലെ സീറ്റ് കോഴ വിവാദം; നാളെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് ഗൗരവ് കുമാർ
തനിക്ക് കഞ്ഞിക്കുഴിയിൽ പാർട്ടി സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നപ്പോഴാണ് സംഭവം നടക്കുന്നത്. അന്ന് രാത്രി 2.30ന് താൻ അവിടെയെത്തിയിരുന്നു എന്ന സുധാകരന്റെ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണ്. ആക്രമണം നടന്നതായി പുലർച്ചെ ആറിനാണ് താൻ അറിയുന്നത്. രാവിലെ 8.30നാണ് സംഭവസ്ഥലത്ത് എത്തുന്നത്. തുടർന്ന് ശക്‌തമായ പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവത്തിൽ അവരുടെ പൊലീസ് അന്വേഷിച്ച് ചിലരെ കുറ്റക്കാരായി കണ്ടെത്തി കേസെടുത്തു. ഒരുപാട് അന്വേഷണം നടത്തി. കേസ് പിന്നീട് കോടതി തള്ളി. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ശക്‌തമായ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തിയതെന്നും അദ്ദേഹം വിശദമാക്കി.
സംഭവമറിഞ്ഞ് വി എസും പിണറായിയും സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് പൊതുസമ്മേളനം നടത്തി. ശക്‌തമായ അന്വേഷണം നടത്തണമെന്നും പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം ശരിയായ രീതിയിലല്ല പോയത്. ഇതിന്റെ ഉത്തരവാദിത്തം കോൺഗ്രസ് സർക്കാരിനാണ്. അങ്ങനെയുള്ള കോൺഗ്രസിന് ഒപ്പം നിന്നാണ് ജി സുധാകരൻ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

