എത്ര പഴുതടച്ചു കുറ്റം ചെയ്താലും പൊലീസ് കണ്ടെത്തിയിരിക്കും: കേരള പോലീസിനെ പ്രകീർത്തിച്ച് മന്ത്രി സജി ചെറിയാൻ

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പൊലീസ് അന്വേഷണത്തെ പ്രകീർത്തിച്ച് മന്ത്രി സജി ചെറിയാൻ. എത്ര പഴുതടച്ചു കുറ്റം ചെയ്താലും കേരള പൊലീസ് കണ്ടെത്തിയിരിക്കും എന്ന് മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയിലെ പാലക്കാട്, മലമ്പിഴ, കോങ്ങാട്, മണ്ണാർക്കാട് എന്നീ മണ്ഡലങ്ങളിലാണ് പര്യടനം നടത്തുക.

കുട്ടിയെ കണ്ടെത്തിയ ദിവസം തന്നെ പൊലീസിന്റെ അന്വേഷണമികവിനെ കുറിച്ച് പറഞ്ഞിരുന്നു. കുട്ടിയെ കൊല്ലം ജില്ലയ്ക്ക് പുറത്തു കൊണ്ടുപോകാൻ കഴിയാത്ത വിധത്തിൽ കേരളമാകെ വ്യാപിപ്പിച്ച അന്വേഷണമാണ് കേരള പൊലീസ് നടത്തിയത്. എല്ലാ പോലീസ് സംവിധാനത്തെയും ഉപയോഗപ്പെടുത്തിയുള്ള അന്വേഷണം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി നടത്തിയ കൃത്യമായ ഇടപെടലിന്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇഡി ഓഫീസ് റെയ്ഡ് ചെയ്യാന്‍ തമിഴ്‌നാട് പൊലീസ്; ഇഡി ഉദ്യോഗസ്ഥന്‍ പിടിയില്‍

ഞങ്ങളുടെ സാന്നിധ്യത്തിലാണ് ഈ അന്വേഷണത്തെ മുഖ്യമന്ത്രി നിയന്ത്രിച്ചത്. അഭിനന്ദനാർഹമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. ചില പിഴവുകൾ ഉണ്ടായെങ്കിലും മാധ്യമങ്ങളും നല്ല നിലയിലുള്ള സഹായം ചെയ്തു. ജനങ്ങളുടെ ഇതിലുള്ള ഇടപെടൽ വളരെ ഉപയോഗപ്രദമായി. അറസ്റ്റ് ചെയ്തയാൾ ഒരിക്കലും സംശയത്തിന്റെ നിഴലിൽ നിർത്താൻ കഴിയാത്ത ആളാണ്. നാട്ടുകാർ പോലും ഇയാളാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പറഞ്ഞത്. സംശയിക്കാത്ത ഒരു പ്ലാനിങ്ങിൽ പങ്കാളികളായവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് പോലീസിന്റെ മികവ് കൊണ്ടാണ്.

ALSO READ: ‘പ്രതികളെ പിടികൂടുന്നത് വലിയ ദൗത്യമായിരുന്നു’; മന്ത്രി കെ എൻ ബാലഗോപാൽ

കുട്ടിയെ കാർട്ടൂൺ കാണിച്ച പ്രതികളുടെ ഐ പി അഡ്രെസ്സ് ട്രേസ് ചെയ്താണ് പ്രതിയിലേക്ക് പൊലീസ് എത്തുന്നത്. പൊലീസിന്റെ സാങ്കേതിക മികവ് അവിടെ പ്രകടമാണ്. കേരള പൊലീസ് ലോകോത്തരമായ സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ പൊലീസിന്റെ മികവ് കൂടെ ചേർന്നപ്പോൾ പ്രതികളെ കണ്ടെത്താൻ പെട്ടെന്ന് കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News