ഒരു ബാനർ അഴിച്ചാൽ ലക്ഷോപലക്ഷം ബാനർ കെട്ടാൻ കരുത്തുള്ള സംഘടനയാണ് എസ്എഫ്ഐ: മന്ത്രി സജി ചെറിയാൻ

ഒരു ബാനർ അഴിച്ചാൽ ലക്ഷോപലക്ഷം ബാനർ കെട്ടാൻ കരുത്തുള്ള സംഘടനയാണ് എസ്‌എഫ്‌ഐയെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിൽ എസ്എഫ്ഐ അവശേഷിക്കുന്ന എല്ലാ കാമ്പസുകളിലും പ്രതിഷേധങ്ങളും ബാനറുകളും ഉയരാറുണ്ട്. ഗവർണർക്ക് അതിനെക്കുറിച്ച് അറിയാഞ്ഞിട്ടാണെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: “പത്തനംതിട്ട അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലേക്ക്‌ വെളിച്ചം വീശാൻ നവകേരള സദസിലൂടെ സാധിച്ചു”: മുഖ്യമന്ത്രി

എസ്എഫ്ഐയുടെ ആവശ്യവും പ്രതിഷേധവും ജനാധിപത്യപരമാണ്. ചട്ടവിരുദ്ധമായി സർവകലാശാല സെനറ്റിൽ ആളുകളെ നിയമിക്കുന്നതിനെതിരെയാണ് എസ്എഫ്ഐയുടെ പ്രതിഷേധം. ഗവർണറുടെ ‘ബ്ലഡി കണ്ണൂർ’ പരാമർശത്തിൽ മുഖ്യമന്ത്രി നൽകിയ മറുപടി കുറഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ഒന്നഴിച്ചാൽ നൂറെണ്ണം’; കാലിക്കറ്റ് സർവകലാശാലയിൽ നൂറുകണക്കിന് ബാനറും പോസ്റ്ററുമുയർത്തി എസ്എഫ്ഐ

ഒരു നാടിനെയാകെയാണ് അപമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പദവിയെ ബഹുമാനിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. ഇത്തരം പരാമര്ശങ്ങളോട് അല്ലെങ്കിൽ കടുത്ത ഭാഷയിൽ തന്നെ പ്രതികരിക്കുമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News