‘അദ്ദേഹത്തിന്റെ സിനിമയിലെ നായകന്മാരെ പോലെ പ്രതിസന്ധികള്‍ മറികടന്ന് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു; അനുശോചിച്ച് മന്ത്രി സജി ചെറിയാന്‍

സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മന്ത്രി സജി ചെറിയാന്‍. സിദ്ദിഖിന്റെ വിയോഗം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചു കാര്യങ്ങള്‍ തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ നായകര്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും മറികടന്നുകൊണ്ടു അവസാനം ശുഭകരമായി വിജയിക്കുന്ന പോലെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്ന് മന്ത്രി പറഞ്ഞു.

also read- ഹാസ്യത്തിന്റെ ഗോഡ്ഫാദറിന് വിട; കുഞ്ചാക്കോ ബോബൻ

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനാണ് സിദ്ദിഖ്. ആദ്യകാലങ്ങളില്‍ ലാലിനൊപ്പവും തുടര്‍ന്ന് സ്വന്തം നിലയിലും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളില്‍ ഒട്ടുമുക്കാലും തിയേറ്ററുകളില്‍ ഓളങ്ങള്‍ സൃഷ്ടിച്ചവയാണ്. റാംജിറാവ് സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ് തുടങ്ങിയ പടങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റ് ശ്രേണിയിലുള്ളവയാണ്. ഇന്നും ഏറെ റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള ചിത്രങ്ങളാണ് ഇവയെല്ലാം തന്നെ എന്നത് സിദ്ദിഖിലെ സംവിധായകന്റെ മികവിനെയാണ് കാണിക്കുന്നത്. ഹാസ്യപ്രധാനമായ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അത് തെളിയിക്കുവാനും സിദ്ദിഖിന് സാധിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മലയാള സിനിമയുടെ വലിയൊരു ഭാഗമായിരുന്ന സംവിധായകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സിദ്ദിഖ് വിടവാങ്ങുമ്പോഴും അദ്ദേഹത്തിന്റെ ലെഗസി ഇവിടെത്തന്നെ ആ സിനിമകളിലൂടെ നിലനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മലയാളികളുടെയെല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

also read- ‘അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരനായി ഉയര്‍ന്ന പ്രതിഭ’; സിദ്ദിഖിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here