
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ. ചങ്ങനാശ്ശേരി എൻ.എസ്.എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ് സജി ചെറിയാൻ സുകുമാരൻ നായരെ കണ്ടത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് സുകുമാരൻ നായർ.
ALSO READ: ബിശ്വനാഥ് സിന്‍ഹക്ക് വനം വകുപ്പിന്റെ അധിക ചുമതല; ഐഎഎസ് തലപ്പത്തെ അഴിച്ചുപണി ഇങ്ങനെ
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി എൻ വാസവനും ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിളും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തിരുന്നു. 15 മിനിറ്റോളം മുഖ്യമന്ത്രി ആശുപത്രിയിൽ ചെലവഴിച്ചു. ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമ്മപദത്തിൽ പൂർണ്ണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടെയെന്ന് ആശംസിച്ച ശേഷമാണ് മടങ്ങിയത്.
ENGLISH SUMMARY: Minister Saji Cherian met NSS General Secretary G Sukumaran Nair. Saji Cherian met Sukumaran Nair at the Changanassery NSS Mission Hospital. Sukumaran Nair is currently on leave due to physical difficulties.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here