രാജിവെച്ച കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയില്‍

കോട്ടയത്ത് രാജിവെച്ച കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ എന്‍.ഡി.എയുടെ ഭാഗമായി. കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് എന്‍.ഡി.എയില്‍ പ്രവേശിച്ചത്. സജി മഞ്ഞക്കടമ്പിലാണ് പാര്‍ട്ടിയുടെ ചെയര്‍മാന്‍. എന്‍ഡിഎയുടെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുമെന്ന് സജി വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസുകാരനായി ജനിച്ച് ജീവിച്ച എനിക്ക് കേരളാ കോണ്‍ഗ്രസുകാരനായി മരിക്കണം . അതിനാണ് പുതിയ പാര്‍ട്ടി രൂപികരിച്ചതെന്ന് സജി പറഞ്ഞു.  കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി യോഗത്തിനെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News