
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻ സി അലോഷ്യസ് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. സംഭവം അറിഞ്ഞപ്പോൾ തന്നെ വിൻസിയെ വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഷൈൻ ടോം ചാക്കോയെ എന്നേ വിലക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
പരാതിയുമായി ബന്ധപ്പെട്ട് WCC, IC സമിതികളുമായി ആശയവിനിമയം നടത്തി. വിൻ സിക്ക് പരാതി പറയാൻ ആദ്യം പേടിയായിരുന്നു. എല്ലാ പിന്തുണയും നൽകുമെന്ന് വിൻ സിക്ക് ഉറപ്പു നൽകി. തിങ്കളാഴ്ച ഫിലിം ചേംബർ അടിയന്തര യോഗം ചേരും. ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഹൈബ്രിഡ് കഞ്ചാവ് കേസ്; അന്വേഷണം സിനിമ മേഖലയിലേക്കും, ഷൈനിനേയും ശ്രീനാഥ് ഭാസിയേയും ഉടൻ ചോദ്യം ചെയ്യും
നിലവിലുള്ള പ്രോജറ്റുകൾ ചെയ്യാൻ ഷൈനിന് തടസമില്ല. പുതിയ സിനിമകളുടെ കാര്യത്തിൽ സംഘടന തീരുമാനമെടുക്കും. വനിതാ സഹപ്രവർത്തകർക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. പൊലീസിനും എക്സൈസിനും സിനിമാ സെറ്റുകളിൽ വരുന്നതിന് തടസമില്ല. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ബന്ധമുള്ള സിനിമാക്കാർക്കെതിരെയുള്ള നിയമ നടപടിയെ പിന്തുണക്കുമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ബന്ധമുള്ള സിനിമാക്കാർക്കെതിരെ നിയമ നടപടിയെ പിന്തുണക്കും എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here