സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു

ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിർത്താനൊരുങ്ങുന്നു.ഇന്ത്യയിലേക്ക് വിമാനങ്ങൾ നൽകുന്നതിനുള്ള പരിമിതിയാണ് ഇതിന് കാരണം. അടുത്ത മാസം ഒന്ന് മുതൽ സർവീസ് നിർത്താനാണ് തീരുമാനം. ട്രാവൽ ഏജൻസിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതിന്റെ ഭാഗമായി സലാം എയര്‍ വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതലുള്ള ബുക്കിംഗ് സൗകര്യം നീക്കി. നേരത്തെ ടിക്കറ്റ് റിസർവേഷൻ ചെയ്ത യാത്രക്കാർക്കായുള്ള സർവീസുകളും റദ്ദാക്കി. ഇവർക്ക് ടിക്കറ്റ് തുക റീ ഫണ്ട് നൽകും. ഇതിനായി സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാമെന്ന് ഇവർ അറിയിച്ചു.

ALSO READ: അധ്യക്ഷനായി സുരേഷ് ഗോപി വേണ്ട; എതിർപ്പറിയിച്ച് എസ്ആര്‍എഫ്ടിഐ വിദ്യാര്‍ത്ഥി യൂണിയന്‍

മസ്‌കറ്റിൽ നിന്നും തിരുവനന്തപുരം, ലക്ക്‌നൗ, ജൈപ്പൂര്‍ തുടങ്ങിയ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കേട്ടേക്കുമാണ് നിലവിൽ സർവീസ് നടത്തിക്കൊണ്ടിരുന്നത്. എന്നാൽ എത്ര നാളത്തേക്കാണ് സർവീസ് നിർത്തിയിരിക്കുന്നത് എന്നതിനെപറ്റിയുള്ള വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

ALSO READ: എന്റെ സ്വന്തം മകള്‍ക്ക് അച്ഛനില്ലേ, ഒരുത്തനെങ്കിലും എന്നെ വിളിച്ചോ? എല്ലാവരും മറന്നു; വീഡിയോയുമായി ബാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News