‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം’: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം 30ന് വിതരണം ചെയ്തു: മന്ത്രി കെ ബി ഗണേഷ് കുമാര്‍

k b ganesh kumar

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം ഒറ്റത്തവണയായി മാസത്തിലെ അവസാന ദിവസമായ 30-ാം തീയതി വിതരണം ചെയ്തുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും 2025 ജൂണ്‍ മാസത്തെ ശമ്പളം ജൂണ്‍ 30-ാം തീയതി വിതരണം ചെയ്തുകഴിഞ്ഞു.

Also Read : അടിമുടി മാറാനൊരുങ്ങി കെ എസ് ആര്‍ ടി സി; ബസ്‌ സ്റ്റേഷനുകളില്‍ ലാൻഡ് ഫോണുകൾക്ക് പകരം ഇനി മൊബൈൽ ഫോണുകള്‍

തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

Also Read : റെക്കോർഡുകൾക്കിടയിൽ ഒന്നുകൂടി ഇതാ; ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തുന്ന ആദ്യ ജില്ലാ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News