അടുത്ത വര്‍ഷം മുതൽ സൗദിയില്‍ ശമ്പള വര്‍ധനവെന്ന് റിപ്പോർട്ട്

സൗദിയില്‍ അടുത്ത വര്‍ഷം ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര റിക്രൂട്ടിങ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. സൗദിയിലെ കമ്പനികളെയും ഓര്‍ഗനൈസേഷനുകളെയും പങ്കെടുപ്പിച്ച നടത്തിയ സര്‍വേ പ്രകാരമാണ് ഈ വർധനവ്.

ALSO READ: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സംസ്ഥാനത്ത് 10 ദിവസത്തിനുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ ബലാത്സംഗം

ആഗോള റിക്രൂട്ട്‌മെന്റ് മാര്‍ക്കറ്റിലെ ട്രെന്‍ഡുകളെ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട്. രാജ്യത്തെ 78 ശതമാനത്തോളം വരുന്ന കമ്പനികള്‍ വാര്‍ഷിക ബോണസ് നല്‍കുന്നതിന് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഭൂരിഭാഗം ഓര്‍ഗനൈസേഷനുകളും ഒരു മാസത്തെ അടിസ്ഥാന ശമ്പളമാണ് ബോണസായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. കണ്‍സള്‍ട്ടിങ്, ഫിനാന്‍ഷ്യല്‍, ടെലികോം, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവ ആറ് മാസത്തെ ശമ്പളം ബോണസായി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍വേ പറയുന്നു.

രാജ്യത്ത് നിര്‍മാണം പുരോഗമിക്കുന്ന വമ്പന്‍ പദ്ധതികള്‍, ആഗോള ഭീമന്‍ കമ്പനികളുടെ റീജ്യണല്‍ ഓഫീസുകള്‍ രാജ്യത്തേക്ക് മാറിയത് തുടങ്ങിയവ തൊഴില്‍ വിപണിയില്‍ മാറ്റമുണ്ടാക്കിയതായും സര്‍വേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ALSO READ: ഗാന്ധിഭവന് പുതുവത്സര സമ്മാനവുമായി എം എ യൂസഫലി; പുതിയ കെട്ടിടത്തിന് ശിലയിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News