1983 ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങളുടെ ശമ്പള വിവരങ്ങള്‍ ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റിന് ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടിക്കൊടുത്ത ടീമാണ് 1983 ലെ കപില്‍ ദേവ് നയിച്ച ടീം. 24 കാരനായ കപിലും സംഘവും സെമിയില്‍ എത്തുമെന്ന് പോലും മറ്റ് ടീമുകള്‍ കരുതിയുരുന്നില്ല. എന്തിനധികം ഇന്ത്യക്കാര്‍ക്കടക്കം തീരെ പ്രതീക്ഷ ഇല്ലായിരുന്നു.
എന്നാല്‍ എല്ലാ ആക്ഷേപങ്ങളെയും പുറംകാല്‍കൊണ്ടടിച്ച്, ശക്തരായ വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചു.

ALSO READ: കോവര്‍ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

അതെ അസംഭവ്യമെന്ന് കരുതിയത് സംഭവിച്ചു. പിന്നീട് ധോണിയുടെ കീഴില്‍ ട്വന്‍റി20 വേള്‍ഡ് കപ്പ് ഒഡിഐ വേള്‍ഡ് കപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടിയിരുന്നു. ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് അസോസിയേഷനായി ഇന്ത്യന്‍ ക്രിക്കറ്റ് മാറിയെങ്കില്‍, ക്രിക്കറ്റിന് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള രാജ്യമായി ഇന്ത്യ മാറിയെങ്കില്‍ അതിനെല്ലാം വഴിതെളിച്ചത് 1983 ലെ ലോകകപ്പ് കിരീട ധാരണം തന്നെയായിരുന്നു.

എന്നാല്‍ ആ ടീമിന് മത്സരശേഷം ലഭിച്ച ശമ്പളം എത്രയായിരുന്നെന്നോ!. ദിവസം 200 രൂപ വച്ചെ് അലവെന്‍സായി  600 രൂപ. മത്സരത്തിന്‍റെ ഫീസ് ആയിട്ട് 1500 രൂപ. ആകെ 2100 രൂപ.
2011 ലെ വേള്‍ഡ് കപ്പ് ജയിച്ച ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ക്ക് 2 കോടിയോളം രൂപയാണ് ബിസിസിഐ നല്‍കിയത്. സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ വേറെ.

1983 ല്‍ ലോകകപ്പ് നേടിയതിന്‍റെ നാല്‍പതാം വാര്‍ഷികത്തില്‍ ഇന്ത്യയില്‍ വെച്ച് മറ്റൊരു ലോകകപ്പ് മത്സരം അരങ്ങേറാനൊരുങ്ങുകയാണ്. 1983, 2011 എന്നീ വര്‍ഷങ്ങള്‍ക്കൊപ്പം 2023 ഉം ചരിത്രത്തില്‍ സ്ഥാനം പിടിക്കുമോ എന്ന് കണ്ടറിയാം.

ALSO READ: വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News