‘കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തിയതി തന്നെ ശമ്പളം’; പദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കുന്നതിനു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. അത് ഉടൻ നിലവിൽ വരികയും ചെയ്യും. കള്ള് കുടിച്ച് വണ്ടി ഓടിക്കാൻ അനുവദിക്കില്ല എന്നും, അത് നിർത്തിയപ്പോൾ അപകടത്തിന്റെ എന്നതിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലത്തിനു അനുസരിച്ചുള്ള പരിഷ്കാരം കെഎസ്ആർടിസിയിൽ കൊണ്ടുവരും. 1200 വണ്ടികളാണ് ജനുവരിയിൽ ഷെഡിൽ കിടന്നത്, അതിനെ 600 ആക്കി കുറച്ചു, ഇനിയും കുറയ്ക്കാനാണ് ലക്ഷ്യം. സെൻട്രൽ യൂണിറ്റിലെ എൻജിൻ വർക്ക്ഷോപ്പ് AC ആക്കിയപ്പോൾ ആണ് ഈ മാറ്റമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

Also Read; ‘ബിഹാറിൽ വീണ്ടും പാലം തകർന്നു, 10 ദിവസത്തിനിടെ നാലാമത്തെ സംഭവം’; അപ്പൊ ഇതായിരുന്നല്ലേ ഈ ഗ്യാരന്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News