
അഡ്വ. മുകുന്ദൻ ഉണ്ണി, പ്യാരിലാൽ, ശ്രാങ്ക്, ഡാൻസ് മാസ്റ്റർ വിക്രം, മണവാളൻ, ഓമനക്കുട്ടൻ, കോശി, എസ് ഐ ഗബ്ബാർ കേശവൻ, എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ… ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങൾ… ഇവരെ മലയാളി ഒരു ദിവസം പോലും ഓർക്കാതെ കാണാതെ കടന്ന് പോകുന്ന ദിനങ്ങളില്ല. സാമൂഹിക മാധ്യമങ്ങളിലും അദ്ദേഹത്തിൻ്റെ ഈ കഥാപാത്രങ്ങളെല്ലാം മീമുകളായും ട്രോളുകളായും മലയാളിക്ക് സുപരിചിതമാണ്.
ആദ്യ നാളുകളിൽ ചിരിപ്പിച്ച് പിന്നീട് ചിന്തിപ്പിച്ച്. ചിന്തിപ്പിച്ച് വീണ്ടും വീണ്ടും ചിരിപ്പിച്ച്, പിന്നീട് ഒത്തിരിയേറെ കരയിപ്പിച്ചായിരുന്നു ആ ഹാസ്യ വിസ്മയത്തിൻ്റെ കടന്നു പോക്ക്. ‘കോമാളിക്കോള’ എന്ന ടെലിവിഷൻ കോമഡി പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് കാലെടുത്ത് വച്ചത്. 1996 ൽ ‘ഇഷ്ടമാണ് നൂറ് വട്ടം’ എന്ന ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് 320 ലേറെ അവിസ്മരണീയമായ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത്.
Also read: വിട… സലിം കുമാർ അന്തരിച്ചു
2000 മുതൽ 2005 വരെയായിരുന്നു സലീം കുമാർ എന്ന നടൻ്റെ സുവർണ കാലഘട്ടമെന്ന് സിനിമാ ലോകവും പറയുന്നു. നമ്മെയൊക്കെ ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങൾ ചെയ്യുന്നത് ആ കാലത്തായിരുന്നു. ചിരിപ്പിച്ചതിനൊടുവിൽ ‘ആച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടേയും ‘ആദാമിൻ്റെ മകൻ’ അബുവിലൂടേയും കരയിപ്പിച്ചു. മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കി. അങ്ങനെ എന്തൊക്കെയാണ് ഈ കാലത്തിലുടനീളം ആ പ്രതിഭ ചെയ്തത്. പ്രിയപ്പെട്ട സലീം കുമാർ നന്ദി ഞങ്ങളെ ഏറെ ചിരിപ്പിച്ചതിന്… റെസ്റ്റ് ഇൻ സിനിമാ…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

