
മലയാളത്തിൻ്റെ പ്രിയ നടൻ സലീം കുമാർ വിട പറഞ്ഞത് ഇപ്പോഴും മലയാളിക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ പ്രതിസന്ധികളേയും പൊൻതൂവലാക്കിയ മഹാ പ്രതിഭയായിരുന്നു അദ്ദേഹം. മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരുപാട് നല്ല നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. 320 ലേറെ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്.
മിമിക്രിയിലൂടെ കടന്ന് വന്ന് ടെലിവിഷൻ പരിപാടികളിലൂടെ സ്ക്രീനിലേക്ക് എത്തിയ സലീമിനെ കാണാത്ത ഒരു ദിവസം പോലും മലയാളിക്കുണ്ടായിട്ടില്ല. കരൾ സംബന്ധിയായ രോഗം കാരണം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ ആശുപുത്രിയിൽ പ്രവേശിപ്പിക്കുകകയും രാത്രിയോടെ വിട പറയുകയുമായിരുന്നു. ന്യുമോണിയയാണ് മരണ കാരണം.\
Also read: സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്; തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം: മമ്മൂട്ടി
ഇപ്പോൾ കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം എട്ട് മണിയോടെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. രാവിലെ ഒൻപത് മണിക്ക് പറവൂർ ടൗൺ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം പറവൂരിലെ വീട്ടിൽ പിന്നീട് വൈകീട്ടോടെ വീട്ടു വളപ്പിൽ തന്നെ സംസ്കാരവും നടക്കും. നിരവധി പേരാണ് ഇതോടെ തന്നെ അവസാനമായി പ്രിയ നടനെ ഒരു നോക്ക് കാണാണ എത്തിക്കൊണ്ടിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

