ചിരിപ്പിച്ച് മടക്കം; സംസ്കാരം പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ

മലയാളികളുടെ പ്രിയപ്പെട്ട ചിരിയുടെ മണവാളൻ നടൻ സലീം കുമാറിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ. ഇത് സംബന്ധിച്ച ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സലിംകുമാറിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാർ വഹിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇത് സംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

മലയാളികൾക്ക് അ​ങ്ങനെ അത്ര എളുപ്പത്തിൽ മറവിയിലേക്ക് തള്ളാൻ കഴിയാത്ത തരത്തിൽ മലയാള സിനിമയുടെ ഒരു കാലഘട്ടമായി മാറിയ മഹാനടനാണ് സലീം കുമാർ. നടന്റെ വിയോ​ഗത്തിൽ വിതുമ്പുകയാണ് നാടും സിനിമാ ലോകവും. ഉച്ചയ്ക്ക് ശേഷം പറവൂരിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പിന്നീട് വൈകീട്ടോടെ വീട്ടു വളപ്പിൽ തന്നെ സംസ്കരിക്കും. നിരവധി പേരാണ് അവസാനമായി പ്രിയ നടനെ ഒരു നോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.

also read; പ്രിയപ്പെട്ട സലീം കുമാർ… ഒൻപത് മണിമുതൽ പൊതുദർശനം; വൈകീട്ടോടെ സംസ്കാരം

മിമിക്രിയിലൂടെ കടന്ന് വന്ന് ടെലിവിഷൻ പരിപാടികളിലൂടെ സ്ക്രീനിലേക്ക് എത്തിയ സലീമിനെ കാണാത്ത ഒരു ദിവസം പോലും മലയാളിക്കുണ്ടായിട്ടില്ല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അ​ദ്ദേഹം. ഇന്നലെ ആശുപുത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രിയോടെ വിട പറയുകയുമായിരുന്നു. ന്യുമോണിയയാണ് മരണ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist