
ചിരിപ്പിച്ച് ചിന്തിപ്പിച്ച് അങ്ങനെ ആ താരകവും മാഞ്ഞു. സലീം കുമാറിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം നമുക്ക് സമ്മാനിച്ച ആ പൊട്ടിച്ചിരികൾ ബാക്കിയാക്കി നടന്നകലുമ്പോൾ ിപ്പോഴും പലരുടെയും നെഞ്ച് പിടയുന്നുണ്ട്. പൊതുവേദികളിലടക്കം സ്വയം ട്രോളുകയും ഒരുപാട് തമാശയിലൂടെ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന താരമാണ് അദ്ദേഹം. ഇപ്പോഴിതാ മുൻപൊരിക്കൽ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കാതിന് ഇമ്പമാകുന്ന നിരവധി പാട്ടുകളുള്ള ചിത്രമായിരുന്നു ‘ഗ്രാമഫോൺ’. അതിലെ ‘എന്തെ ഇന്നും വന്നീല…’ എന്ന പാട്ട് എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. എന്നാൽ ആ പാട്ട് തന്നെ പേടിപ്പിച്ച ഒന്നാണെന്ന് ആണ് താരം പറഞ്ഞത്. ഒരു ദിവസം രാത്രി തന്റെ ഒരു ബന്ധു മരിച്ചുവെന്നും അതൊക്കെ കഴിഞ്ഞ് വെറുതെ വീട്ടിൽ ഞാൻ ഒറ്റക്കുള്ളപ്പോൾ ടിവി വെച്ചപ്പോൾ ഈ പാട്ടാണ് വന്നത്. അത് കണ്ടപ്പോൾ വിറച്ചു പോയി. അതിൽ ഞാൻ മാത്രമേ ജീവനോടെ ഉള്ളൂ. ബാക്കി ആ സീനിൽ അഭിനയിച്ച ആരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒന്ന് ആലോചിച്ച് നോക്കൂ, ഒരു രാത്രി, ടിവിയിൽ ഞാൻ പാട്ട് കാണുമ്പോൾ, ഞാനൊരു ലോകത്തിങ്ങനെ അടുത്ത ആളായിട്ട് നിൽക്കുകയാണ്. വല്ലാത്ത ഫീലിങ് ആയിപ്പോയി എനിക്ക്. ഞാനിപ്പോഴും ആ പാട്ടാണ് കാണാൻ പോകുന്നത് എന്നോർക്കുമ്പോൾ ഒരു വേട്ടയാടൽ. അതൊക്കെ പറഞ്ഞാൽ എങ്ങനെ നിങ്ങൾക്ക് മനസിലാകുമെന്ന് അറിയില്ല. ഒറ്റയ്ക്ക് ഇരുന്ന് കാണുമ്പോൾ, പല സീനിലും ഞാൻ ടിവി ഓഫ് ചെയ്തിട്ടുണ്ട്. ചെറിയൊരു സീൻ കാണുമ്പോൾ പോലും. ഇനി അവരാരും തിരിച്ചുവരില്ല എന്നോർത്തു കൊണ്ടാണ്” എന്ന് സലിം കുമാർ പറഞ്ഞു.
ALSO READ: സാംകുട്ടിയും ഗാന ഗുണ്ടയും ഒടിടിയിലേക്ക്, ‘അതിരടി’ എവിടെ, എപ്പോൾ കാണാം ?
‘സലിമേട്ടൻ അന്ന് പേടിച്ചതു പോലെ തന്നെ സംഭവിച്ചു… ആ പാട്ടിലെ ആരും ഇന്നില്ല’ എന്നാണ് ഈ പാട്ട് പോസ്റ്റ് ചെയ്തുകൊണ്ട് പലരും പറഞ്ഞിരിക്കുന്നത്. കമലിന്റെ സംവിധാനത്തിൽ ദിലീപ്, മുരളി, മീര ജാസ്മിൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ഗ്രാമഫോൺ. തബല ഭാസ്കരൻ എന്ന കഥാപാത്രമായാണ് ഗ്രാമഫോണിൽ സലിം കുമാർ എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

