ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാലും ഇനി കുടുങ്ങും; ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്

മദ്യപിക്കുന്നവര്‍ മാത്രമല്ല, ലഹരി ഉപയോഗിക്കുന്നവരും ഇനി കുടുങ്ങും. ലഹരി ഉപയോഗിച്ച് പൊതുനിരത്തില്‍ ഇറങ്ങുന്നവരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി പൊലീസ്. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് തലസ്ഥാനത്ത് പ്രയോഗിച്ചത്.

Also Read : ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം; ഇന്ത്യക്കാര്‍ക്കുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി

ഉമിനീര്‍ പരിശോധനാ യന്ത്രം വഴി അഞ്ച് മിനിറ്റ് കൊണ്ട് ഫലം അറിയാന്‍ കഴിയും. തിരുവനന്തപുരത്ത് ലഹരി വില്‍പ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പൊലീസ് പരിശോധന നടത്തി. ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

Also Read : ആശുപത്രികളിൽ കൂട്ടമരണം നടക്കുമ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദില്ലി ഡൽഹി ദർബാറിൽ തിരക്കിൽ; വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ

മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസറിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന്‍ തിരിച്ചറിയും. സംശയമുള്ളവരെ വൈദ്യപരിശോധന നടത്തി മാത്രമാണ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News