
വിവാദം വിട്ടൊഴിയാതെ പാക്കിസ്ഥാൻ-ബംഗ്ലാദേശ് ക്രിക്കറ്റ് ടീമുകൾ. ടി 20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ഇരു ടീമുകളും തമ്മിലുള്ള ഏകദിന പരമ്പരയിലാണ് അടുത്ത വിവാദം പൊട്ടിപ്പുറപ്പെട്ടത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ പാക് നായകൻ സൽമാൻ അലി ആഘയെ ബംഗ്ലാദേശ് നായകനായ മെഹിദി ഹസൻ റൺഔട്ട് ചെയ്ത സംഭവമാണ് ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
Crucial moment! Mehidy Hasan Miraz removes Salman Agha with a brilliant run-out. ⚡🏏#BCB #Cricket #Bangladesh #Pakistan #ODI pic.twitter.com/N0inKkZVwz
— Bangladesh Cricket (@BCBtigers) March 13, 2026
ആദ്യ ഇന്നിങ്സിന്റെ 39-ാം ഓവറിലായിരുന്നു സംഭവം. പാക് താരം മുഹമ്മദ് റിസ്‌വാൻ കളിച്ച പന്ത് ബൗളറായ മെഹിദി ഹസന്റെ അടുത്തേക്ക് തിരിച്ചു വന്നപ്പോൾ നോൺ-സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന അഘ ആ പന്ത് എടുത്ത് ബൗളറിന് തിരികെ നൽകാൻ ശ്രമിച്ചു. ഇതിനിടയിൽ ആഘ ക്രീസിന് വെളിയിലാണെന്നു മനസ്സിലാക്കിയ മെഹിദി പന്ത് എടുത്ത് സ്റ്റംപിലേക്ക് എറിഞ്ഞു. തുടർന്ന് മൂന്നാം അമ്പയർ വീഡിയോ പരിശോധിച്ച ശേഷം ആഘ ഔട്ടാണെന്ന് വിധിച്ചു.
Also Read: സഞ്ജുവിനെ നീക്കിയോ: ശുഭ്മൻ ഗില്ലിനെ ചുറ്റിപ്പറ്റി പുതിയ വിവാദം
തീരുമാനത്തിൽ നിരാശനായ ആഘ ബൗളറുമായും അമ്പയറുമായും സംസാരിച്ച ശേഷം ക്ഷുഭിതനായി ഗ്രൗണ്ട് വിട്ടുപോയി. പിന്നീട് മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താനായിരുന്നു ബംഗ്ലാദേശ് നായകന്റെ സ്ഥാനത്തെങ്കിൽ കാര്യങ്ങൾ താൻ വ്യത്യസ്തമായി ചെയ്തേനെ എന്ന് പാക് നായകൻ പറഞ്ഞു. മത്സരത്തിൽ ജയിച്ച പാകിസ്ഥാൻ പരമ്പരയിൽ ഇപ്പോൾ ആതിഥേയർക്കൊപ്പമെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

