ഒടിടിയിൽ നിന്നും അശ്ലീലതയും നഗ്നതയും ഒഴിവാക്കണം, സെൻസറിംഗ് ആവശ്യമെന്ന് സൽമാൻ ഖാൻ

ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് മേല്‍ സെൻസറിംഗ് ഏര്‍പ്പെടുത്തണമെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. അശ്ലീലത, നഗ്നത, നിന്ദിക്കല്‍ തുടങ്ങിയവ ഒടിടിയിൽ ഒഴിവാക്കണം. 15-16 വയസ്സുള്ള കുട്ടികള്‍ക്ക് ഇവയൊക്കെ കാണാനാവും. നിങ്ങളുടെ ഇളയമകള്‍ ഇതെല്ലാം കാണുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാകുമോ എന്നും സൽമാൻഖാൻ ചോദിച്ചു.

ഒടിടിയിലെ ഉള്ളടക്കം പരിശോധിക്കണമെന്നാണ് തൻ്റെ അഭിപ്രായം. ഉള്ളടക്കം വൃത്തിയാകുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഇത് കാണാനും തുടങ്ങുമെന്നും സല്‍മാന്‍ പറഞ്ഞു. പ്രേക്ഷകര്‍ എന്നും മികച്ചവ സ്വീകരിക്കുമെന്നും അതിനാല്‍ മോശം കണ്ടന്റുകള്‍ തടയണമെന്നും നടന്‍ അഭിപ്രായപ്പെട്ടു. ഒടിടിയിലെ അശ്ലീല കണ്ടന്റുകളില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും അതില്‍ നിയന്ത്രണം വരണമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News