
മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ബോളിവുഡ് താരങ്ങള്‍ സജീവമാകുന്നത് തുടരുന്നു. ഏറ്റവുമൊടുവില്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനാണ് റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയത്. മുംബൈ അന്ധേരി വെസ്റ്റിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റാണ് അര്‍ബാസ് ഖാന്‍ വിറ്റത്. റിയല്‍ എസ്റ്റേറ്റ് നിരീക്ഷക സ്ഥാപനമായ സി.ആര്‍.ഇ മെട്രിക് പുറത്തുവിട്ട രേഖകള്‍ പ്രകാരം 6.5 കോടി രൂപയ്ക്കാണ് വില്‍പ്പന നടന്നത്.
മേയ് അഞ്ചിനായിരുന്നു ഇടപാട്. അന്ധേരി വെസ്റ്റില്‍ ഇന്‍ഫിനിറ്റി മാളിനു സമീപം ലോക്കണ്ട് വാല കോംപ്ലക്‌സില്‍ റണ്‍വാല്‍ എലഗന്റെ പ്രോജക്ടിലെ ടവര്‍ ബിയില്‍ സ്ഥിതിചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റാണ് വിറ്റതെന്ന് രേഖയില്‍ പറയുന്നു. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 39 ലക്ഷം രൂപയാണ് അടച്ചിരിക്കുന്നത്. രണ്ട് കാര്‍ പാര്‍ക്കിങ് സ്‌പേസുകളും അപ്പാര്‍ട്ട്‌മെന്റിനുണ്ട്. അതേസമയം ആരാണ് അപ്പാര്‍ട്ടമെന്റ് വാങ്ങിയതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
മുംബൈയിലെ പ്രധാന റെസിഡന്‍ഷ്യല്‍ മേഖലയാണ് അന്ധേരി വെസ്റ്റ്. ബോളിവുഡ് താരങ്ങളും ബിസിനസുകാരുമാണ് ഇവിടുത്തെ പ്രധാന താമസക്കാര്‍. അടുത്തിടെ മുംബൈയിലെ ജോഗേശ്വരി മേഖലയില്‍ അര്‍ബാസ് ഖാന്‍ 2.78 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിരുന്നു. ലിങ്ക് റോഡില്‍ ഓട്ടോഗ്രാഫ് റെസിഡന്‍സി ബില്‍ഡിങ്ങിലെ 27ാം നിലയിലായിരുന്നു അര്‍ബാസ് ഖാന്‍ വാങ്ങിയ അപ്പാര്‍ട്ട്‌മെന്റ്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 16 ലക്ഷം രൂപയും രജിസ്‌ട്രേഷന്‍ തുകയായി 30,000 രൂപയും അടച്ചാണ് അപ്പാര്‍ട്ട്‌മെന്റ് താരം സ്വന്തമാക്കിയത്. ബോളിവുഡ് താരം മലൈക അറോറയുടെ മുന്‍ ഭര്‍ത്താവ് കൂടിയാണ് അര്‍ബാസ് ഖാന്‍.
അടുത്തിടെ സല്‍മാന്‍ ഖാന്റെ സഹോദരി ഭര്‍ത്താവും ബോളിവുഡ് നടനുമായ അതുല്‍ അഗ്നിഹോത്രിയും മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തിയിരുന്നു. സല്‍മാന്റെ സഹോദരി അല്‍വിരയുടെ ഭര്‍ത്താവ് അതുല്‍ അഗ്നിഹോത്രി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

