റുഷ്ദി വീണ്ടും പൊതുവേദിയില്‍

ഒന്‍പത് മാസം മുമ്പ് കുത്തേറ്റ് ആശുപത്രിയിലായതിന് ശേഷം സല്‍മാന്‍ റുഷ്ദി ആദ്യമായി പൊതുവേദിയിലെത്തി. സാഹിത്യ-സ്വതന്ത്ര ആവിഷ്‌കാര സംഘടനയായ പെന്‍ അമേരിക്കയുടെ വാര്‍ഷിക ഗാലയിലാണ് റുഷ്ദി പങ്കെടുത്തത്.

കഴിഞ്ഞ ഓഗസ്റ്റില്‍, പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചടങ്ങിനിടെയാണ് റുഷ്ദിയെ കത്തിയുമായി യുവാവ് ആക്രമിച്ചത്. ഒന്നിലേറെ മുറിവുകളേറ്റ സല്‍മാന്‍  റുഷ്ദിയുടെ വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു.

എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കുമിടയില്‍ സമയം ചിലവഴിക്കുമ്പോള്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് പെന്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റുകൂടിയായ റുഷ്ദി പറഞ്ഞു. ‘സാറ്റര്‍ഡേ നൈറ്റ് ലൈവ്’ സ്ഥാപകന്‍ ലോണ്‍ മൈക്കിള്‍സും ഇറാനിയന്‍ വിമതനായ നര്‍ഗസ് മുഹമ്മദിയും ഗാലെയില്‍ പങ്കെടുത്തിരുന്നു.

1989-ല്‍ ഇറാനിലെ ആയത്തുള്ള റുഹോള ഖൊമേനി ‘ദ സാത്താനിക് വേഴ്സ്’ എന്ന റുഷ്ദിയുടെ നോവലില്‍ മതനിന്ദ ആരോപിച്ച് ഫത്വ പുറപ്പെടുവിച്ചതിന് ശേഷം വര്‍ഷങ്ങളോളം റുഷ്ദി ഒളിവിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel