ഘോസി നിയമസഭാ ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ പിന്നിലാക്കി സമാജ് വാദ് പാർട്ടി

ഉത്തർപ്രദേശിലെ ഘോസി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സമാജ് വാദ് പാർട്ടി ലീഡ് ചെയ്യുന്നു.7000 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥിയെ മറികടന്ന് എസ്പി സ്ഥാനാർഥി മുന്നിലെത്തിയത്. അന്തിമ ഫലം വൈകീട്ടോടെ പ്രഖ്യാപിക്കും.

ALSO READ:ജപ്പാന്റെ ചാന്ദ്രദൗത്യം വിജയകരം

ഘോസിയിൽ നിന്നുള്ള സിറ്റിംഗ് നിയമസഭാംഗമായ ദാരാ സിംഗ് ചൗഹാൻ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എസ്പി സ്ഥാനാർഥിയായ സുധകർ സിംഗ് ആണ് ബിജെപി സ്ഥാനാർഥിയായ ദാരാ സിംഗ് ചൗഹാനെ പിന്നിലാക്കി മുന്നേറുന്നത്. ഇതുവരെയുള്ള വോട്ടെണ്ണലിൽ 25,496 വോട്ടുകളാണ് എസ് പി സ്ഥാനാർത്ഥിക്ക് ലഭിച്ചിരിക്കുന്നത്. 18,311 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥിക്ക് ഇതുവരെ ലഭിച്ചത്.

സെപ്റ്റംബർ 5-ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ചിരുന്നു.

ALSO READ:പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു; ‘ജയിലർ’ അവസാന ചിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News