കറുത്ത വസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി സാമന്ത, വൈറലായി ചിത്രങ്ങള്‍

പ്രിയങ്ക ചോപ്ര നായികയായി എത്തിയ വെബ് സീരീസിന്‍രെ പ്രീമിയര്‍ കാണാന്‍ ലണ്ടനില്‍ എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നായിക സാമന്ത. കറുത്ത വസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങിയാണ് സാമന്ത എത്തിയിരിക്കുന്നത്. സാമന്ത തന്നെയാണ് അവിടെ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ഡ പങ്കുവെച്ചിരിക്കുന്നത്.

കറുത്ത ക്രോപ്പിഡ് ടോപ്പും മിഡി ലെങ്ത് സ്‌കര്‍ട്ടുമായിരുന്നു സാമന്തയുടെ വേഷം. വിക്ടോറിയ ബെക്കാമിന്റെ വസ്ത്രത്തില്‍ അതിസുന്ദരിയായിരുന്നു താരം. കറുത്ത വസ്ത്രത്തിനൊപ്പം ഡയമണ്ടിലുള്ള സ്‌നേക് നെക്ലേസും ബ്രേസ്ലറ്റുമാണ് അണിഞ്ഞത്.

സാമന്തയ്‌ക്കൊപ്പം ബോളിവുഡ് നടന്‍ വരുണ്‍ ധവാനുമുണ്ടായിരുന്നു. സിറ്റാഡലിന്റെ ഇന്ത്യന്‍ സ്പിന്‍ഓഫില്‍ ഇരുവരുമാണ് അഭിനയിക്കുന്നത്. സംവിധായകരായ രാജും ഡികെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സിറ്റാഡല്‍ ടീമിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News