സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനം, ക്ഷേത്രം നിര്‍മിച്ച് ആരാധകന്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനം ഒരുക്കി ആരാധകന്‍. ആന്ധ്രാപ്രദേശില്‍ സാമന്തയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചാണ് ആരാധകന്‍ പിറന്നാള്‍ സമ്മാനം നല്‍കുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. സാമന്തയുടെ ശാകുന്തളം ചിത്രം കണ്ടതിനു ശേഷമാണ് തനിക്ക് ഇത്തരത്തിലൊരു പ്രചോദനം ഉണ്ടായതെന്ന് ആരാധകന്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി.

സിനിമാ നടി എന്നതിലുപരി അവര്‍ ചെയ്യുന്ന കാരുണ്യപ്രവര്‍ത്തനങ്ങളാണ് അവരുടെ ആരാധകന്‍ ആകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ലെന്നും ആരാധകന്‍ പറയുന്നു. ആരാധകന്റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News