‘ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തു, എന്നിട്ടും …’ വിവാഹമോചനത്തെപ്പറ്റി മനസ്സ് തുടർന്ന് സാമന്ത

തങ്ങൾക്ക് ഇഷ്ടപ്പെട്ട താരങ്ങളുടെ ജീവിതത്തിൽ നടക്കുന്ന എന്ത് നല്ലകാര്യവും ആരാധകർക്കും സന്തോഷമേകുന്നവയാണ്. വീഴ്ചകളും പ്രശ്നങ്ങളുമാകട്ടെ, ആരാധകർക്ക് അതുപോലെ ഹൃദയഭേദകവും. സാമന്തയുടെ വിവാഹമോചനം സിനിമാപ്രേമികളും ആരാധകരും ഞെട്ടലോടെയും സങ്കടത്തോടെയുമാണ് കേട്ടത്. ഇതുവരെയ്ക്കും എന്തായിരുന്നു വിവാഹമോചനത്തിന്റെ പിന്നിലെ കാരണമെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ സാമന്ത തന്നെ ശാകുന്തളം പ്രൊമോഷനുകൾക്കിടെ വിവാഹമോചനത്തിന് ശേഷം നേരിട്ട സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ്.

നാഗചൈതന്യയുമായുള്ള ജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റുമെന്റുകൾ ചെയ്‌തെന്നും പക്ഷെ ഒന്നും ശരിയായില്ല എന്നുമാണ് സാമന്ത വെളിപ്പെടുത്തുന്നത്. വിവാഹമോചനത്തിന് ശേഷമാണ് തനിക് പുഷ്പായിലെ ‘ഓ ആണ്ടവ’ എന്ന ഐറ്റം ഗാനം ചെയ്യാൻ അവസരം ലഭിക്കുന്നത്. താൻ അത് ചെയ്തപ്പോൾ കൂടെ നിൽക്കുമെന്ന് കരുതിയ സ്വന്തം സൃഹുത്തുക്കളും കുടുംബാംഗങ്ങളും വരെ എന്നെ തള്ളിപ്പറഞ്ഞു. എന്നെ അവർ വിമർശിച്ചുകൊണ്ടേയിരുന്നപ്പോഴും ഞാൻ സ്ട്രോങ്ങായി നിന്നു. വിവാഹജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. തെറ്റൊന്നും ചെയ്തില്ല. പിന്നെയെന്തിന് താൻ ഒളിച്ചിരിക്കണമെന്നും സാമന്ത വികാരഭരിതയായി പറഞ്ഞു.

Also Read: ആ യുഗം അവസാനിക്കുന്നു, ആൾട്ടോ 800 ഇനിയില്ല

എന്നാൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുപാട് കൂടെനിന്നുവെന്നും സാമന്ത പറയുന്നു. ഒറ്റപ്പെട്ട വിമർശനങ്ങൾ നേരിട്ടപ്പോഴും എന്നെ അവർ മുഴുവനായും ഒറ്റപ്പെടുത്തിയില്ല. മാനസികമായി ഉയരാൻ അവർ എന്നെ ഒരുപാട് സഹായിച്ചു. ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ. പലപ്പോഴും തീരുമാനമെടുക്കാൻ സാധിക്കാതെ പകച്ചുപോയിട്ടുണ്ട്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചന വന്ന് മൂടി, ജീവിതം മടുത്തുവെന്ന തോന്നൽ വരെ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അവർ തന്ന ആത്മവിശ്വാസവും പിൻബലവും വലുതായിരുന്നുവെന്ന് സാമന്ത പറയുന്നു.

2017ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഓട്ടോനഗർ സൂര്യ, യെ മായ ചെസവേ, മജിലി തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തങ്ങളുടെ ഇഷ്ടപ്പെട്ട പ്രണയജോഡികൾ ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകരും സിനിമാപ്രേമികളും. എന്നാൽ 2021ൽ ഇരുവരും വേർപിരിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News