ഇനിയൊരു ഇടവേള; ബാലിയില്‍ അടിച്ചുപൊളിച്ച് സാമന്തയും സുഹൃത്തും; ചിത്രങ്ങള്‍

എല്ലാ തിരക്കുകളും മാറ്റിവെച്ച് മനസ് ശാന്തമാക്കി ബാലിയില്‍ അടിച്ചുപൊളിച്ച് തെന്നിന്ത്യന്‍ സിനിമ താരം സാമന്ത. താന്‍ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് സാമന്ത ഈയിടെ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ഒഴിവുവേള ബാലിയില്‍ ആഘോഷിക്കാനായി താരം ബാലിയില്‍ എത്തിയത്.

ഇന്‍ഡൊനീഷ്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാലിയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ ഹെയര്‍സ്‌റ്റൈലില്‍ വെള്ള ജംപ്സ്യൂട്ടിണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് സാമന്ത ചിത്രങ്ങളിലുള്ളത്.

സുഹൃത്ത് അനുഷ സ്വാമിയും സാമന്തയോടൊപ്പം ബാലിയിലുണ്ട്. ബാലിയിലെ താമസസ്ഥലത്ത് നിന്നുള്ള പ്രഭാത നടത്തിലെ കാഴ്ചകളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News